Security | ഭീഷണിയുണ്ടെന്ന് ഇന്റലിജൻസ് റിപോർട്; മുകേഷ് അംബാനിയുടെ സുരക്ഷ 'സെഡ് പ്ലസ്' വിഭാഗത്തിലേക്ക് ഉയർത്തി

 


മുംബൈ: (www.kvartha.com) റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനും മാനജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ സുരക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വർധിപ്പിച്ചതായി വൃത്തങ്ങൾ അറിയിച്ചു. ജീവന് ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപോർടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ 'സെഡ് പ്ലസ്' വിഭാഗത്തിലേക്ക് ഉയർത്തിയതെന്ന് ഇൻഡ്യ ടുഡേ റിപോർട് ചെയ്തു.
  
Security | ഭീഷണിയുണ്ടെന്ന് ഇന്റലിജൻസ് റിപോർട്; മുകേഷ് അംബാനിയുടെ സുരക്ഷ 'സെഡ് പ്ലസ്' വിഭാഗത്തിലേക്ക് ഉയർത്തി

മുകേഷ് അംബാനിക്ക് നേരത്തെ 'സെഡ് കാറ്റഗറി' സുരക്ഷ നൽകിയിരുന്നു. കഴിഞ്ഞ വർഷം മുകേഷ് അംബാനിയുടെ വസതിയായ ആന്റിലിയയ്ക്ക് പുറത്ത് ബോംബ് ഭീഷണിയെത്തുടർന്ന്, വ്യവസായികളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം ചർച നടത്തിയിരുന്നു.

സെഡ് പ്ലസിന് രണ്ടാമത്തെ ഉയർന്ന സുരക്ഷാ പരിരക്ഷയുണ്ട്. പത്തിലധികം എൻഎസ്ജി കമാൻഡോകളും പൊലീസ് ഓഫീസർമാരും ഉൾപെടുന്ന 55 പേർ സുരക്ഷയൊരുക്കുന്നു.

Keywords:  Mumbai, India, News, National, Top-Headlines, Latest-News, Life Threat, Mukesh Ambani, Security, Bomb Blast, Police, Mukesh Ambani’s security upped to Z+ category after threat intel.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia