MS Dhoni | യാത്രയ്ക്കിടെ ഒരുമിച്ച് ഫോടോയെടുക്കണമെന്ന് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍; കാര്‍ നിര്‍ത്തിക്കൊടുത്ത് പോസ് ചെയ്ത് എം എസ് ധോണി
Aug 8, 2023, 16:12 IST
റാഞ്ചി: (www.kvartha.com) യാത്രയ്ക്കിടെ ഒരുമിച്ച് ഫോടോയെടുക്കണമെന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്റെ ആഗ്രഹം നിറവേറ്റി ഇന്‍ഡ്യന്‍ ക്രികറ്റ് ടീം മുന്‍ കാപ്റ്റന്‍ എംഎസ് ധോണി. റാഞ്ചിയിലെ ക്രികറ്റ് സ്റ്റേഡിയത്തിലെത്തിയപ്പോഴാണ് സംഭവം. യാതൊരു സങ്കോചവുമില്ലാതെ ധോണി വണ്ടി നിര്‍ത്തി ഉദ്യോഗസ്ഥനൊപ്പം ഫോടോ എടുക്കുകയും ചെയ്തു.
എംഎസ് ധോണിക്കൊപ്പമുള്ള ചിത്രം പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെയാണു സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. ചിത്രം വൈറലായിട്ടുണ്ട്. രാജ്യാന്തര ക്രികറ്റ് മതിയാക്കിയിട്ട് വര്‍ഷങ്ങളായെങ്കിലും ഐപിഎലില്‍ ചെന്നൈ സൂപര്‍ കിങ്‌സ് ടീമിന്റെ കാപ്റ്റനായി ധോണി ഇപ്പോഴും കളിക്കുന്നുണ്ട്.
കഴിഞ്ഞ സീസണില്‍ ചെന്നൈ വീണ്ടും കിരീടം നേടിയതോടെ ഐപിഎലിന്റെ 2024 സീസണിലും ധോണി കളിക്കണമെന്ന ആവശ്യം ആരാധകരുടെ ഇടയില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. അടുത്ത സീസണിലും ചെന്നൈയെ നയിക്കുമോയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും ധോണി ഇപ്പോഴും കൃത്യമായി ക്രികറ്റ് പരിശീലനം നടത്തുന്നുണ്ട്. ജന്മനാടായ റാഞ്ചിയിലുള്ളപ്പോഴെല്ലാം ധോണി ഇവിടുത്തെ സ്റ്റേഡിയത്തിലാണു പരിശീലിക്കുക. അങ്ങനെ പരിശീലിക്കാന്‍ എത്തിയപ്പോഴാണ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് ഫോടോയെടുക്കാന്‍ ധോണി വാഹനം നിര്‍ത്തിക്കൊടുത്തത്.
കാറില്‍ ഇരിക്കുന്ന ധോണിയോടൊപ്പം പൊലീസ് ഉദ്യോഗസ്ഥന്‍ പകര്‍ത്തിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഐപിഎല്‍ തിരക്കുകള്‍ ഒഴിഞ്ഞതിനാല്‍ കുടുംബത്തോടൊപ്പം റാഞ്ചിയിലെ ഫാം ഹൗസിലാണ് ധോണിയിപ്പോള്‍ താമസിക്കുന്നത്. വിന്റേജ് ആഡംബര വാഹനങ്ങളുടെ വലിയ ശേഖരം തന്നെ സ്വന്തമായുള്ള ധോണി, പ്രിയപ്പെട്ട വാഹനങ്ങളില്‍ റാഞ്ചി നഗരത്തില്‍ കറങ്ങാന്‍ ഇറങ്ങാറുണ്ട്.

Keywords: MS Dhoni stops to click picture with traffic cop outside Ranchi stadium; post goes viral, Ranchi, News, MS Dhoni Stops To Click Picture With Traffic Cop, Ranchi Stadium, Practice, Social Media, IPL, Vehicle, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.