നെഹ്റുവിനെ പ്രശംസിച്ച മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം
May 28, 2016, 10:03 IST
ADVERTISEMENT
ഭോപ്പാല്‍: (www.kvartha.com 28.05.2016) രാജ്യത്തെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ പ്രശംസിച്ച മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. സോഷ്യല്‍ മീഡിയയില്‍ ജവഹര്‍ലാല്‍ നെഹ്റുവിനെ പ്രശംസിച്ച് പോസ്റ്റിട്ട മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥനായ അജയ് സിംഗ് ഗാങ്വാറിനെയാണ് മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ സ്ഥലംമാറ്റിയത്.
രാഷ്ട്രീയ ചായ്വ് കാണിക്കുക വഴി അജയ് സിംഗ് ഗാങ്വാര് ചട്ടം ലംഘിച്ചുവെന്ന് കാട്ടിയാണ് സര്‍ക്കാര്‍ നടപടി. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ വ്യവസ്ഥയെ നിന്ദിക്കല്‍ തെറ്റാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നെഹ്റുവിന്റെ മതേതരത്വ നിലപാടിനെ പിന്തുണച്ചും മോഡി സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ചുമായിരുന്നു അജയ് സിംഗിന്റെ പോസ്റ്റ്.
1947ല്‍ ഹിന്ദു താലിബാനി രാജ്യമാകുന്നതില്‍ നിന്നും ഇന്ത്യക്കാരെ തടഞ്ഞതാണോ നെഹ്റു ചെയ്ത തെറ്റ്? , ഐഐടി, ബാര്‍ക്, ഐഐഎം, ഭേല്‍ സ്റ്റീല്‍ പ്ലാന്റ് തുടങ്ങിയതാണോ നെഹ്റു ചെയ്ത തെറ്റ്?, ആസാറാം ബാപ്പു, ബാബാ രാംദേവ് എന്നിവരുടെ സ്ഥാനത്ത് സാരാഭായ്, ഹോമി ജഹാംഗീര്‍ എന്നിവരെ ആദരിച്ചതാണോ മോഡി ചെയ്ത തെറ്റ്? എന്നീ ചോദ്യങ്ങളുമായാണ് അജയ് സിംഗിന്റെ പോസ്റ്റ്.
Keywords: Bhoppal, National, India, Prime Minister, Congress, IAS Officer, Javaharlal Nehru, Transfer.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

