SWISS-TOWER 24/07/2023

കോണ്‍ഗ്രസ് എം എല്‍ എയുടെ ബംഗ്ലാവില്‍ യുവതി മരിച്ചനിലയില്‍

 


ADVERTISEMENT

ഭോപാല്‍: (www.kvartha.com 17.05.2021) മധ്യപ്രദേശിലെ കോണ്‍ഗ്രസ് എം എല്‍ എയും മുന്‍ മന്ത്രിയുമായ ഉമാങ് സിങ്കാറിന്റെ ബംഗ്ലാവില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. എംഎല്‍എയുടെ സുഹൃത്തും ഹരിയാന അംബാല സ്വദേശിയുമായ 38-കാരിയെയാണ് അദ്ദേഹത്തിന്റെ ഭോപാല്‍ ഷാഹ്പുരയിലെ ബംഗ്ലാവില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
കോണ്‍ഗ്രസ് എം എല്‍ എയുടെ ബംഗ്ലാവില്‍ യുവതി മരിച്ചനിലയില്‍
Aster mims 04/11/2022
അതേസമയം സംഭവം ആത്മഹത്യയാണെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. യുവതി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പും കണ്ടെത്തി. സംഭവസമയത്ത് എം എല്‍ എ സ്ഥലത്തുണ്ടായിരുന്നില്ല.

സിങ്കാറിന്റെ ജീവിതത്തില്‍ ഒരിടം കണ്ടെത്താന്‍ താന്‍ ആഗ്രഹിച്ചിരുന്നതായും എന്നാല്‍ അത് സംഭവിച്ചില്ലെന്നുമാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്. അതിനാല്‍ താന്‍ സ്വയം മരിക്കുകയാണെന്നും ആര്‍ക്കും ഇതില്‍ പങ്കില്ലെന്നും കുറിപ്പിലുണ്ടായിരുന്നു. അതേസമയം, ഇത് ഏറെ ഹൃദയഭേദകമായ സംഭവമായെന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം.

'കഴിഞ്ഞ മൂന്ന് ദിവസമായി ഞാന്‍ മണ്ഡലത്തില്‍ ഇല്ല. അവള്‍ എന്റെ നല്ല സുഹൃത്തായിരുന്നു. അവള്‍ മാനസികപ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നതായി പൊലീസാണ് പറഞ്ഞത്. ഇക്കാര്യം ഞാന്‍ നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ തന്നെ അവള്‍ക്ക് ചികിത്സ ഉറപ്പുവരുത്തുമായിരുന്നു'- ഉമാങ് സിങ്കാര്‍ പറഞ്ഞു.

അംബാല സ്വദേശിയായ യുവതി കഴിഞ്ഞ ഒരു വര്‍ഷമായി സിങ്കാറിന്റെ വീട്ടില്‍ വരാറുണ്ടെന്ന് പൊലീസും അറിയിച്ചു. കഴിഞ്ഞ 30 ദിവസമായി യുവതി സിങ്കാറിന്റെ വീട്ടില്‍ താമസിച്ചുവരികയായിരുന്നു. രണ്ട് ദിവസമായി സിങ്കാറും ഭോപാലില്‍ ഉണ്ടായിരുന്നില്ല. ബംഗ്ലാവിലെ ജോലിക്കാരനും അദ്ദേഹത്തിന്റെ ഭാര്യയും സിങ്കാറിന്റെ ബന്ധുവുമാണ് ഞായറാഴ്ച വൈകുന്നേരം യുവതിയെ തൂങ്ങിമരിച്ച നിലയില്‍ ആദ്യം കണ്ടത്.

ജോലിക്കാരന്റെ ഭാര്യ യുവതിയുടെ മുറി വൃത്തിയാക്കാനായി വാതിലില്‍ തട്ടിവിളിച്ചു. പ്രതികരണമില്ലാതായതോടെ ഇവര്‍ ഭര്‍ത്താവിനെ വിവരമറിയിച്ചു. ഇരുവരും ഇക്കാര്യം സിങ്കാറിനെയും വിളിച്ചുപറഞ്ഞു. തുടര്‍ന്ന് എം എല്‍ എയുടെ ഒരു ബന്ധു ബംഗ്ലാവിലെത്തി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പിന്നീട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നുവെന്നും അഡീഷണല്‍ എസ് പി രാജേഷ് സിങ് ബദോറിയ മാധ്യമങ്ങളോട് പറഞ്ഞു.

സോണിയ ഭരദ്വാജ് എന്ന യുവതിയാണ് മരിച്ചത്. ഇവര്‍ വിവാഹിതയാണ്. സഞ്ജീവ് കുമാറാണ് ഭര്‍ത്താവെന്നും പൊലീസ് പറഞ്ഞു.

മധ്യപ്രദേശിലെ ഗന്ധ്വാനി മണ്ഡലത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് ഉമാങ് സിങ്കാര്‍. എഐസിസി ദേശീയ സെക്രടെറിയുമാണ്. 2019-20 കാലയളവില്‍ സംസ്ഥാന വനംവകുപ്പ് മന്ത്രിയുമായിരുന്നു.

Keywords:  MP: Woman committed suicide in Congress MLA's bungalow, suicide note found, Madhya pradesh, News, Suicide, Woman, Dead Body, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia