ലോക്കപ്പിലിട്ട് പത്ത് ദിവസം പോലീസുകാര്‍ കൂട്ടമായി പീഡിപ്പിച്ചുവെന്ന് ആരോപണം; പരാതിയുമായി കൊലക്കേസ് പ്രതിയായ യുവതി
Oct 19, 2020, 13:14 IST
ഭോപ്പാല്‍: (www.kvartha.com 19.10.2020) ലോക്കപ്പിലിട്ട് പത്ത് ദിവസം പോലീസുകാര്‍ കൂട്ടമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി പ്രതിയായ 20കാരി. മധ്യപ്രദേശിലെ രേവാ ജില്ലയിലെ പോലീസ് സ്റ്റേഷനില്‍ വച്ചാണ് ആക്രമിക്കപ്പെട്ടതെന്ന് യുവതി പരാതിയില്‍ പറയുന്നു. സ്റ്റേഷന് ഇന്‍ ചാര്‍ജ് അടക്കം അഞ്ച് പേര് ചേര്‍ന്നാണ് മാനഭംഗം ചെയ്തതെന്നാണ് പരാതിയില്‍ യുവതി വ്യക്തമാക്കിയിരിക്കുന്നത്. കൊലപാതകക്കേസില്‍ പ്രതിയായ യുവതി ഇപ്പോള്‍ ജയില്‍ കസ്റ്റഡിയിലാണ്. സംഭവത്തില്‍ യുവതിയെ മെയ് 21 നാണ് അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് പറയുന്നത്.
മെയ് 9നും മെയ് 21 നും ഇടയില്‍ ആണ് താന്‍ മാനഭംഗം ചെയ്യപ്പെട്ടതെന്നാണ് യുവതി വ്യക്തമാക്കിയത്. ഒരു വനിതാ കോണ്‍സ്റ്റബിള്‍ ഇതിനെതിരെ രംഗത്തെത്തിയെങ്കിലും അവരെ സംഘം താക്കീത് ചെയ്തെന്നും യുവതി പറഞ്ഞു. സംഭവത്തെക്കുറിച്ച് യുവതി ജയില്‍ വാര്‍ഡനോടും പറഞ്ഞിരുന്നു.
ഒക്ടോബര്‍ 10 ന് അഡീഷണല്‍ ജില്ലാ ജഡ്ജിയും അഭിഭാഷകരുടെ സംഘവും ജയിലില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് സംഭവം പുറത്തുവന്നത്. ജഡ്ജിയുടെ മുമ്പിലാണ് യുവതി പോലീസിനെതിരെ പരാതി ഉന്നയിച്ചത്. തുടര്‍ന്ന് ജഡ്ജി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.