Arrested | ആഘോഷം അതിരുകടന്നു; തോക്ക് വച്ച് പിറന്നാള്‍ കേക് മുറിച്ച് ലൈവിട്ടു; ഗ്രാമത്തലവനെ കയ്യോടെ പൊക്കി പൊലീസ്
Nov 21, 2022, 12:08 IST
ഭോപാല്‍: (www.kvartha.com) പിറന്നാള്‍ ആഘോഷം അതിരുവിട്ടതോടെ ഗ്രാമത്തലവനെ പൊലീസ് കയ്യോടെ പൊക്കി. ഭിന്ദ് ജില്ലയിലെ ഗോണ പഞ്ചായതിലെ സര്‍പഞ്ചായ രാജു ഭദോരിയയാണ് നിയമവിരുദ്ധമായി തോക്ക് കൈവശം വച്ചതിന് അറസ്റ്റിലായത്.
ബുധനാഴ്ചയായിരുന്നു ഭിന്ദ് ജില്ലയിലെ ഗോണ പഞ്ചായതിലെ സര്‍പഞ്ചായ രാജു ഭദോരിയയുടെ പിറന്നാള്‍ ആഘോഷം. അല്‍പം വ്യത്യസ്തമായ രീതിയില്‍ പിറന്നാളാഘോഷിക്കണമെന്ന് കരുതിയ രാജു കേക് തോക്ക് കൊണ്ട് മുറിക്കുകയായിരുന്നു. 'തമാഞ്ച' എന്നറിയപ്പെടുന്ന ഒരു നാടന്‍ നിര്‍മിത തോക്കാണ് ഇതിന് വേണ്ടി ഇയാള്‍ ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു.
എന്നാല്‍ കേക് മുറിച്ചതും പിറന്നാളാഘോഷിച്ചതും ഫോ്ബുകില്‍ ലൈവിടുകയായിരുന്നു ഇയാള്‍. വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. ഇതിന് പിന്നാലെ പൊലീസും സംഭവം അന്വേഷിച്ചെത്തുകയായിരുന്നു.
ആയുധ നിയമ പ്രകാരം ഗ്രാമത്തലവനെതിരെ പൊലീസ് കുറ്റം ചുമത്തിയെന്ന് സബ് ഡിവിഷനല്‍ ഓഫീസര്‍ ഓഫ് പൊലീസ് (എസ്ഡിഒപി) അരവിന്ദ് ഷാ പറഞ്ഞു.
ഗ്രാമത്തലവന്റെ കൈവശം ഉണ്ടായിരുന്ന പ്രസ്തുത തോക്കും രണ്ട് വെടിയുണ്ടകളും പൊലീസ് പിടിച്ചെടുക്കുകയും ഫേസ്ബുക് ലൈവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
Keywords: News,National,India,Madya Pradesh,Bhoppal,Local-News,Social-Media,Facebook, Arrest,Police, MP: Village head cuts cake with pistol on Facebook live, spends rest of his birthday in jail
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.