Assault compalint | 'കാമുകനെ ഉപേക്ഷിച്ച് യുവതി ഭര്‍ത്താവിനൊപ്പം പോയി'; ക്ഷുഭിതനായ യുവാവ് കാമുകിയെ വിവസ്ത്രയാക്കി, പൊതുസ്ഥലത്ത് വെച്ച് ആക്രമിച്ച ശേഷം തട്ടിക്കൊണ്ടുപോയതായി പരാതി

 


ADVERTISEMENT

ഭോപാല്‍: (www.kvartha.com) ആദിവാസി യുവതിയെ വിവസ്ത്രയാക്കി, പൊതുസ്ഥലത്ത് വെച്ച് ആക്രമിച്ച ശേഷം കാമുകന്‍ തട്ടിക്കൊണ്ടുപോയതായി പരാതി. മധ്യപ്രദേശിലെ ജാബുവ ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം. ഭര്‍ത്താവിന്റെയും ഭര്‍തൃസഹോദരിയുടെയും മുന്നില്‍വെച്ചാണ് ആദിവാസി യുവതിയെ കാമുകനും സഹായികളും ചേര്‍ന്ന് വസ്ത്രം അഴിച്ച് മര്‍ദിച്ചതെന്നും അതിന് ശേഷം ബൈകില്‍ തട്ടിക്കൊണ്ടു പോവുകയും ആയിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
                 
Assault compalint | 'കാമുകനെ ഉപേക്ഷിച്ച് യുവതി ഭര്‍ത്താവിനൊപ്പം പോയി'; ക്ഷുഭിതനായ യുവാവ് കാമുകിയെ വിവസ്ത്രയാക്കി, പൊതുസ്ഥലത്ത് വെച്ച് ആക്രമിച്ച ശേഷം തട്ടിക്കൊണ്ടുപോയതായി പരാതി

റായ്പുരിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രൂപാരെല്‍ ഗ്രാമത്തിലാണ് സംഭവം. അര്‍ധനഗ്‌നയായ യുവതിയെ കാമുകനും സഹായികളും ചേര്‍ന്ന് മര്‍ദിക്കുന്നതിന്റെ വീഡിയോ വൈറലായിട്ടുണ്ട്. യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെയും ഭാര്യാസഹോദരിയെയും ആക്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

വീഡിയോ വൈറലായതിന് തൊട്ടുപിന്നാലെ, തട്ടിക്കൊണ്ടുപോയ സ്ത്രീയെ കണ്ടെത്താനും സംഭവത്തിന് പിന്നിലുള്ളവരെ പിടികൂടാനും ജാബുവ ജില്ലാ പൊലീസ് സൂപ്രണ്ട് അരവിന്ദ് തിവാരി പ്രത്യേക സംഘത്തിന് രൂപം നല്‍കി. പൊലീസ് നടപടി ആരംഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ സ്ത്രീയെ കണ്ടെത്തി. കൂടാതെ, കാമുകന്‍ മുകേഷ് കത്താര ഉള്‍പെടെയുള്ള ആറ് പ്രതികളില്‍ നാലുപേരെ അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് തിവാരി പറഞ്ഞു.

പൊലീസ് പറയുന്നത്

'യുവതിയുടെ മൊഴി രേഖപ്പെടുത്തി. അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ യുവതി എട്ടുമാസം മുമ്പ് വീട് വിട്ട് മുകേഷിനൊപ്പം താമസിച്ചിരുന്നതായി കണ്ടെത്തി. എന്നാല്‍ മുകേഷിനെ ഉപേക്ഷിച്ച് അവര്‍ ബുധനാഴ്ച ഭര്‍ത്താവിന്റെ അടുത്തേക്ക് മടങ്ങി.

ഇതില്‍ ക്ഷുഭിതനായ മുകേഷ് സഹായികളുമായി വ്യാഴാഴ്ച യുവതിയുടെ ഗ്രാമത്തിലെത്തി വീട്ടിലേക്ക് ബലമായി കയറി ആക്രമണം നടത്തുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ യുവതിയെ കണ്ടെത്തി', ജാബുവ എസ്പി അരവിന്ദ് തിവാരി പറഞ്ഞു.

ഝബുവ ജില്ലയിലെ പ്രബല ഗോത്രമായ ഭില്‍ ഗോത്രത്തില്‍ നിന്നുള്ളവരാണ് സ്ത്രീയും കാമുകനും. കഴിഞ്ഞ ഒന്നര മാസത്തിനിടെ പടിഞ്ഞാറന്‍ ജില്ലകളില്‍ ഗോത്രവര്‍ഗ സ്ത്രീകളെ സ്വന്തം വംശത്തില്‍ നിന്നുള്ളവര്‍ അപമാനിക്കുന്ന മൂന്നാമത്തെ സംഭവമാണിത്. ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ചതിനും, പരപുരുഷന്മാര്‍ക്കൊപ്പം ജീവിച്ചതിനും ബന്ധുക്കള്‍ സ്ത്രീകളെ ആക്രമിക്കുന്ന സമാനമായ സംഭവങ്ങള്‍ ദേവാസ്, ഖര്‍ഗോണ്‍ ജില്ലകളില്‍ നിന്ന് അടുത്തിടെ റിപോര്‍ട് ചെയ്യപ്പെട്ടിരുന്നു.

കടപ്പാട്: അനുരാഗ് സിംഗ്, ദ ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്

Keywords: MP tribal woman stripped, assaulted in public and abducted by jilted lover, National, News, Top-Headlines, Bhoppal, Assault, Complaint, Madhya pradesh, Woman, Investigation. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia