Apologise | റോഡിന്റെ ശോച്യാവസ്ഥയില്‍ ജനങ്ങളോട് മാപ്പ് പറഞ്ഞും, നടക്കുന്നതിനിടെ യുവാവിന്റെ കാലില്‍ പറ്റിപ്പിടിച്ച ചളി കഴുകി വൃത്തിയാക്കിയും മന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഗ്വാളിയോര്‍: (www.kvartha.com) റോഡിന്റെ ശോച്യാവസ്ഥയില്‍ ജനങ്ങളോട് മാപ്പ് പറഞ്ഞും നടക്കുന്നതിനിടെ യുവാവിന്റെ കാലില്‍ പറ്റിപ്പിടിച്ച ചളി കഴുകി വൃത്തിയാക്കിയും മന്ത്രി. മധ്യപ്രദേശിലെ ഗോള്വിയോറിലാണ് സംഭവം. ഊര്‍ജ മന്ത്രി പ്രഥുമന്‍ സിങ് തോമര്‍ ആണ് ഇത്തരം കര്‍മം ചെയ്ത് ജനങ്ങളുടെ പ്രീതി സമ്പാദിച്ചത്.
Aster mims 04/11/2022

Apologise | റോഡിന്റെ ശോച്യാവസ്ഥയില്‍ ജനങ്ങളോട് മാപ്പ് പറഞ്ഞും, നടക്കുന്നതിനിടെ യുവാവിന്റെ കാലില്‍ പറ്റിപ്പിടിച്ച ചളി കഴുകി വൃത്തിയാക്കിയും മന്ത്രി

തന്റെ നിയോജകമണ്ഡലത്തിലെ റോഡുകളുടെ അവസ്ഥ നേരില്‍ കാണാനെത്തിയതായിരുന്നു മന്ത്രി. 'ഞാന്‍ എന്തായോ അതിന് കാരണം ജനങ്ങളാണ്. ജനങ്ങളാണ് എനിക്ക് ഈ സ്ഥാനം തന്നത്. അതിനാല്‍ വെള്ളം, റോഡ്, വൈദ്യുതി എന്നിവ ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് തന്റെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് തന്നെയാണ് പരിശോധനക്കായി ഞാന്‍ നേരിട്ടെത്തിയത്' എന്നും പ്രഥുമന്‍ സിങ് തോമര്‍ പറഞ്ഞു.

അഴുക്കു ചാലിന് കുഴിയെടുത്തതിനെ തുടര്‍ന്നാണ് റോഡ് തകര്‍ന്നത്. ഇതോടെ റോഡിലൂടെയുള്ള യാത്ര ദുഷ്‌കരമായി. തുടര്‍ന്ന് പ്രദേശവാസികള്‍ ഇതുസംബന്ധിച്ച് മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. റോഡ് ഉടന്‍ നന്നാക്കുമെന്ന് ഉറപ്പ് നല്‍കിയ മന്ത്രി അടിയന്തര നടപടി സ്വീകരിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശവും നല്‍കി. മന്ത്രി യുവാവിന്റെ കാല് വൃത്തിയാക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

Keywords: MP Minister washes feet of person to apologise for bad condition of road, Madhya pradesh, News, Social Media, Video, Minister, National.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia