SWISS-TOWER 24/07/2023

ഒരു കൈയില്‍ പിസ്റ്റളും മറുകൈയില്‍ നാടന്‍ തോക്കും പിടിച്ച് നില്‍ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു; സമപ്രായക്കാരെ ഭയപ്പെടുത്താന്‍ ചെയ്ത സംഭവത്തില്‍ സുഹൃത്തിനൊപ്പം അറസ്റ്റിലായി പെണ്‍കുട്ടി; ഇരുവരും വിദ്യാര്‍ഥികളെന്ന് പൊലീസ്

 


ADVERTISEMENT

ഭോപാല്‍: (www.kvartha.com 07.03.2022) തോക്കുമായി പോസ് ചെയ്യുന്ന ഫോടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ആയുധ നിയമപ്രകാരമാണ് ഇരുവര്‍ക്കുമെതിരെയും കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം.
Aster mims 04/11/2022

ഒരു കൈയില്‍ പിസ്റ്റളും മറുകൈയില്‍ നാടന്‍ തോക്കും പിടിച്ച് നില്‍ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു; സമപ്രായക്കാരെ ഭയപ്പെടുത്താന്‍ ചെയ്ത സംഭവത്തില്‍ സുഹൃത്തിനൊപ്പം അറസ്റ്റിലായി പെണ്‍കുട്ടി; ഇരുവരും വിദ്യാര്‍ഥികളെന്ന് പൊലീസ്


സംഭവത്തെ കുറിച്ച് പവാസ പൊലീസ് സ്റ്റേഷനിലെ ടിഐ ഗജേന്ദ്ര പചൗരിയ പറയുന്നത് ഇങ്ങനെ:

തന്റെ സമപ്രായക്കാരെ ആകര്‍ഷിക്കാനും ഭയപ്പെടുത്താനും തോക്കുകള്‍ ഉയര്‍ത്തി ഫോടോകളും വീഡിയോകളും പോസ്റ്റ് ചെയ്യുന്നത് പെണ്‍കുട്ടി പതിവായിരുന്നു. ഒരു കൈയില്‍ പിസ്റ്റളും മറുകൈയില്‍ നാടന്‍ തോക്കും പിടിച്ച് നില്‍ക്കുന്ന ഫോടോ ഷെയര്‍ ചെയ്തതിനെ തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിക്കായി തിരച്ചില്‍ നടത്തുകയായിരുന്നു.

ഏറെ നാളത്തെ അന്വേഷണത്തിനൊടുവില്‍ പെണ്‍കുട്ടിയെ കണ്ടെത്താനും പിടികൂടാനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞു. അനധികൃതമായി ആയുധങ്ങള്‍ കൈവശം വച്ചതിന് പെണ്‍കുട്ടിയെയും സുഹൃത്തിനെയും ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും വിദ്യാര്‍ഥികളാണ്, സഹപാഠികളെ ഭയപ്പെടുത്തുന്ന ഫോടോകള്‍ പോസ്റ്റ് ചെയ്യുന്നത് ഇരുവര്‍ക്കും ഒരു വിനോദമാണ്. ഇരുവരെയും തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

അതേസമയം, സോഷ്യല്‍ മീഡിയയില്‍ സംവേദനം സൃഷ്ടിക്കാന്‍ തോക്കുകളുമായി പോസ് ചെയ്യുന്നതിന്റെ അപകടങ്ങളെക്കുറിച്ച് യുവാക്കളെ ബോധവത്കരിക്കാനുള്ള ഒരു കാംപെയിന്‍ നടത്തിവരുന്നതായി ടിഐ ഗജേന്ദ്ര പചൗരിയ പറഞ്ഞു. തോക്കുകള്‍ കളിപ്പാട്ടങ്ങളല്ല, സമൂഹത്തെ ഭയപ്പെടുത്താന്‍ ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Keywords:  MP girl posts photos of herself with gun on social media, arrested along with friend, Madhya Pradesh, News, Local News, Social Media, Police, Arrested, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia