താലിബാനെ വാത്മീകിയോട് ഉപമിച്ചെന്ന് പരാതി; ഉറുദു കവിക്കെതിരെ കേസെടുത്തു
Aug 24, 2021, 17:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഭോപാല്‍: (www.kvartha.com 24.08.2021) താലിബാനെ വാത്മീകിയോട് ഉപമിച്ചെന്ന പരാതിയിൽ ഉറുദു കവിക്കെതിരെ പൊലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തി മുനവര്‍ റാണക്കെതിരെ മധ്യപ്രദേശ് പൊലീസാണ് കേസെടുത്തിരിക്കുന്നത്.
'രാമായണം എഴുതിയതിന് ശേഷമാണ് വാത്മീകി ദൈവമായത്. അതിനുമുന്‍പ് അദ്ദേഹം കൊള്ളക്കാരനായിരുന്നു. ഒരു വ്യക്തിയുടെ സ്വഭാവത്തില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റം സംഭവിക്കാം. അതുപോലെ ഇപ്പോള്‍ ഭീകരവാദികളായി അറിയപ്പെടുന്ന താലിബാന്‍ പിന്നീട് മാറിയേക്കാം.' എന്ന് ചാനല്‍ ചര്‍ചക്കിടെ മുനവർ റാണ പറഞ്ഞെന്നാണ് പരാതി.
ബി ജെ പിയുടെ പട്ടികവര്‍ഗ സെല്‍ കണ്‍വീനറായ സുനില്‍ മാളവ്യയാണ് പരാതി നല്‍കിയത്. വാത്മീകി സമുദായത്തിലെ അംഗങ്ങളും പരാതി നല്‍കിയിട്ടുണ്ട്. മഹര്‍ഷി വാത്മീകിയെ, റാണ അപമാനിച്ചുവെന്നും അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനങ്ങള്‍ വാത്മീകി സമുദായത്തിന് അധിക്ഷേപകരമാണെന്നും സുനില്‍ മാളവ്യ പറഞ്ഞു.
രാമായണത്തിന്റെ കര്‍ത്താവായാണ് വാൽമീകിയെ കണക്കാക്കുന്നത്. ഉത്തര്‍പ്രദേശില്‍ കാൻപൂര്‍ നഗരത്തില്‍ നിന്ന് 72 കിലോമീറ്റര്‍ അകലെ ഗംഗാനദിയുടെ തീരത്തുള്ള ബൈത്തൂര്‍ ഗ്രാമത്തിലാണ് വാല്‍മീകി ജീവിച്ചിരുന്നതെന്നാണ് പറയുന്നത്. ഒരു കൊള്ളക്കാരനായിരുന്ന രത്‌നാകരന്‍ പിന്നീട് വാല്‍മീകിയായി എന്നാണ് വിശ്വാസം.
അതേസമയം മധ്യപ്രദേശിലാണ് കേസ് റെജിസ്റ്റര്‍ ചെയ്തിരിക്കുന്നതെങ്കിലും ഉത്തര്‍പ്രദേശിലെ ലക്‌നൗവിലേക്ക് കേസ് കൈമാറുമെന്ന് പൊലീസ് സൂപ്രണ്ട് അറിയിച്ചു.
Keywords: News, National, India, Madhya Pradesh, Bhoppal, Poet, Case, FIR, Police, Controversial Statements, MP: FIR against poet Munawwar Rana for comparing Valmiki to TalibanIs this guy high on something? And why call this psycho creep ‘Saab’? This Munawwar Rana looks and talks like a deranged turd, spewing pure communal hatred! pic.twitter.com/9jfkui5vWt
— Shefali Vaidya. 🇮🇳 (@ShefVaidya) August 19, 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

