വിവാഹ നിശ്ചയത്തിന് 3 ദിവസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം വീട്ടിലെ വാടെര്‍ ടാങ്കിനുള്ളില്‍ നിന്നും കണ്ടെത്തി; കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ്
Feb 7, 2022, 15:38 IST
മധ്യപ്രദേശ്: (www.kvartha.com 07.02.2022) വിവാഹ നിശ്ചയത്തിന് മൂന്ന് ദിവസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം വീട്ടിലെ വാടെര്‍ ടാങ്കിനുള്ളില്‍ നിന്നും കണ്ടെത്തി. മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
വാടക വീട്ടില്‍ തനിച്ചായിരുന്നു യുവതി താമസിച്ചിരുന്നത്. വിവാഹ നിശ്ചയത്തിന് മൂന്ന് നാള്‍ ബാക്കി നില്‍ക്കേയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രണയ നൈരാശ്യമാകാം കൊലപാതകത്തിന് കാരണം എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച രജനിയെ അമ്മ മൊബൈലില്‍ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. ഫോണ്‍ സ്വിച് ഓഫ് ആയിരുന്നു. തുടര്‍ന്ന് അടുത്ത ദിവസം രാവിലെ മകളെ അന്വേഷിച്ച് അമ്മ വീട്ടിലെത്തി. ഏറെ തവണ വാതില്‍ മുട്ടിയെങ്കിലും തുറക്കാതിരുന്നതിനെ തുടര്‍ന്ന് സംശയം തോന്നി പുറകുവശത്തു കൂടി വീടിനുള്ളില്‍ കയറുകയായിരുന്നു.
വീട്ടിനകത്ത് രക്തക്കറ കണ്ടതിനെ തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. വീട് മുഴുവന്‍ പരിശോധിച്ചെങ്കിലും രജനിയെ കണ്ടെത്താനായില്ല. ഇതിനിടയിലാണ് വാടെര്‍ ടാങ്കിനുള്ളില്‍ നിന്നും മൃതദേഹം ലഭിച്ചത്.
മൂര്‍ചയേറിയ ആയുധം കൊണ്ടുള്ള ആഴത്തിലുള്ള മുറിവുകള്‍ ശരീരത്തിലുണ്ടായിരുന്നു. പ്രഥമദൃഷ്ട്യാ സംഭവം കൊലപാതകമാണെന്നും കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.
വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും രജനി മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നുവെന്നാണ് സംശയിക്കുന്നത്. ഇയാള്‍ നിരന്തരം രജനിയുടെ വീട്ടില്‍ എത്തിയിരുന്നതായും പ്രദേശവാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
Keywords: MP: 27-yr-old woman clerk's body found inside water tank in Khandwa 3 days before engagement, Madhya pradesh, News, Missing, Woman, Dead, Police, National, Local News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.