Resolution | പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററിക്കെതിരെ പ്രമേയം പാസാക്കി ഗോവ നിയമസഭ; ഇന്ത്യയുടെ പ്രതിച്ഛായ അന്താരാഷ്ട്രതലത്തിൽ കളങ്കപ്പെടുത്തുന്നതിന് കാരണമായെന്ന് ആരോപണം

 


പനാജി: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള ബിബിസിയുടെ 'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്‍ററി സീരീസിനെതിരെ പ്രമേയം പാസാക്കി ഗോവ നിയമസഭ. ഇന്ത്യയുടെ പ്രതിച്ഛായ അന്താരാഷ്ട്രതലത്തിൽ കളങ്കപ്പെടുത്തുന്നതിന് ബിബിസിയുടെ ഈ ഡോക്യുമെന്ററി കാരണമാകുമെന്നും അതിനാൽ ബിബിസി ക്കെതിരെ കർശന നടപടിയെടുക്കണമെന്നും പ്രമേയത്തിൽ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

Resolution | പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററിക്കെതിരെ പ്രമേയം പാസാക്കി ഗോവ നിയമസഭ; ഇന്ത്യയുടെ പ്രതിച്ഛായ അന്താരാഷ്ട്രതലത്തിൽ കളങ്കപ്പെടുത്തുന്നതിന് കാരണമായെന്ന് ആരോപണം

രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ഒരു നേതാവിനെതിരെ നുണകളെ അടിസ്ഥാനമാക്കി ഒരു ഡോക്യുമെന്ററി പുറത്തിറക്കി ബിബിസി ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതായും ബിബിസിയുടെ നടപടിയെ അപലപിച്ച് ഗോവ നിയമസഭ ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കിയെന്നും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.

ഗുജറാത്തിൽ നടന്ന ദൗർഭാഗ്യകരമായ സംഭവങ്ങൾക്ക് അന്നത്തെ (ഗുജറാത്ത്) മുഖ്യമന്ത്രി (മോദി) നേരിട്ട് ഉത്തരവാദിയാണെന്ന് ഡോക്യുമെന്ററി പറയുന്നു. എന്നാൽ ഗോധ്ര കൂട്ടക്കൊലയുടെയും തുടർന്നുള്ള വർഗീയ കലാപങ്ങളുടെയും പേരിൽ നാനാവതി കമീഷൻ സംസ്ഥാന സർക്കാരിന് ക്ലീൻ ചീട്ട് നൽകിയിരുന്നുവെന്നും പ്രമേയത്തിൽ പറയുന്നു. ബിബിസിയുടെ ഡോക്യുമെന്ററിക്കെതിരെ കർശന നടപടിയെടുക്കണമെന്ന ബിജെപിയുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രമേയം പാസാക്കിയതെന്നാണ് റിപ്പോർട്ട്.

അതേസമയം ഈ വിഷയം വിചാരണയിലിരിക്കുകയാണെന്നും ഇവിടെ ചർച്ച ചെയ്യേണ്ടതില്ലെന്നും പറഞ്ഞ് പ്രതിപക്ഷ പാർട്ടികൾ പ്രമേയത്തെ എതിർത്തു. ഇന്ത്യയിൽ നേരത്തെ തന്നെ നിരോധിച്ച ഒരു ഡോക്യുമെന്ററിയെ കുറിച്ച് എങ്ങനെയാണ് ഇത്തരമൊരു പ്രമേയം പാസാക്കുന്നതെന്ന് കോൺഗ്രസ് ചോദിച്ചു. എന്നാൽ സ്പീക്കർ രമേഷ് തവ്ദ്കർ ഈ വാദങ്ങൾ തള്ളി പ്രമേയം അവതരിപ്പിക്കാൻ അനുമതി നൽകുകയായിരുന്നു.

Keywords: News, National, Panaji, BJP, Resolution, Goa, Government, Narendra Modi, Prime Minister, BBC, Documentry, Goa Assembly, Congress, Motion against BBC's documentary against Prime Minister Narendra Modi.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia