Variety backseat | സൈകിളില്‍ കുഞ്ഞിനെ കൊണ്ടുപോകാന്‍ ഒരു അമ്മയുടെ കിടുക്കാച്ചി ഐഡിയ; പ്രശംസയുമായി സമൂഹമാധ്യമങ്ങള്‍
Sep 28, 2022, 13:15 IST
ഇന്‍ഡോര്‍: (www.kvartha.com) കൗതുകകരമായ പല വീഡിയോകളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഹര്‍ഷ് ഗോയെങ്ക എന്നൊരാള്‍ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ ഒരു മില്യണിലധികം ആളുകളാണ് കണ്ടത്.
'ഒരു അമ്മ തന്റെ കുട്ടിക്ക് വേണ്ടി എന്താണ് ചെയ്യാത്തത്' എന്ന അടിക്കുറിപ്പോടുകൂടിയാണ് ഈ വീഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ കണ്ട് സ്ത്രീയുടെ ക്രിയേറ്റിവിറ്റിയെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ. ഒരു സ്ത്രീയുടെ കിടുക്കാച്ചി ഐഡിയ എന്നാണ് സമൂഹമാധ്യങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചത്.
തന്റെ കുട്ടിയെ കൊണ്ടുപോകാന്‍ ഒരു സ്ത്രീ സൈകിളില്‍ തയാറാക്കിയ ബാക്‌സീറ്റാണ് ആളുകളെ ആകര്‍ഷിച്ചത്. വീഡിയോയില്‍ ഒരു സ്ത്രീ തന്റെ കുട്ടിയേയും കൊണ്ട് റോഡിലൂടെ സൈകിള്‍ ഓടിച്ച് പോവുന്നത് കാണാം. സാധാരണ നമ്മള്‍ സൈകിളിലും സ്‌കൂടറിലും ഒക്കെ പോകുമ്പോള്‍ കുഞ്ഞുങ്ങളെ മുന്നിലാണ് ഇരുത്താറുള്ളത് . എന്നാല്‍, ഇവിടെ അവര്‍ ചെയ്തത് അതൊന്നുമല്ല. സൈകിളിന്റെ പിന്‍വശത്ത് ഒരു കസേര ഫിറ്റ് ചെയ്തു. അതും കുഞ്ഞിന് ഇരിക്കാന്‍ പറ്റിയ തരത്തില്‍ ഒരു കുഞ്ഞ് കസേര.
അങ്ങനെ ഒരു കസേര കെട്ടിവച്ചത് കൊണ്ട് സൈകിളോടിക്കുന്ന സ്ത്രീക്കോ കുഞ്ഞിനോ ഒരുതരത്തിലുള്ള ബുദ്ധിമുട്ടും ഉള്ളതായി തോന്നുന്നില്ല. വളരെ കൂളായിട്ടാണ് ഇരുവരും ഈ വറൈറ്റി സൈകിളില്‍ യാത്ര ചെയ്യുന്നത്.
വീഡിയോ കണ്ട് എന്ത് മനോഹരമായ കാഴ്ചയാണ് ഇതെന്ന് പലരും കുറിച്ചു. എല്ലാ കണ്ടുപിടിത്തങ്ങളും തുടങ്ങുന്നത് അമ്മമാരില്‍ നിന്നും ആണെന്നും കുഞ്ഞിനെ ഹാപ്പിയാക്കാന്‍ അമ്മയുടെ കണ്ടുപിടിത്തം എന്നുമൊക്കെ ആളുകള്‍ കമന്റ് ചെയ്തു.
Keywords: Mother makes variety backseat for child on bicycle video went viral, Madhya pradesh, News, Twitter, Social Media, Video, National.What a mother won’t do for her child 🥰🥰🥰 @ankidurg pic.twitter.com/TZWjHWAguS
— Harsh Goenka (@hvgoenka) September 26, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.