HC Verdict | മരുമകളോട് വീട്ടുജോലികൾ കൂടുതൽ കാര്യക്ഷമമായി ചെയ്യാൻ അമ്മായിയമ്മ ആവശ്യപ്പെടുന്നത് ക്രൂരതയല്ലെന്ന് ഹൈകോടതി

 


ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com) മരുമകളോട് വീട്ടുജോലികൾ കൃത്യമായി ചെയ്യാൻ പറയുന്നത് ഐപിസി സെക്ഷൻ 498 എ പ്രകാരം ക്രൂരതയായി കണക്കാക്കാനാവില്ലെന്ന് ആന്ധ്രാപ്രദേശ് ഹൈകോടതി. വീട്ടുജോലികൾ കൂടുതൽ കാര്യക്ഷമമായി ചെയ്യാൻ പലപ്പോഴും ആവശ്യപ്പെട്ടതായി കാണിച്ച് ഭർത്താവിനും ഭർതൃമാതാവിനുമെതിരെ ക്രൂരത ആരോപിച്ച് മരണപ്പെട്ട യുവതിയുടെ ബന്ധുക്കൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സിംഗിൾ ബെഞ്ച് ജഡ്‌ജ്‌ ജസ്റ്റിസ് ഡോ. വിആർകെ കൃപ സാഗർ ഈ നിരീക്ഷണം നടത്തിയത്.

HC Verdict | മരുമകളോട് വീട്ടുജോലികൾ കൂടുതൽ കാര്യക്ഷമമായി ചെയ്യാൻ അമ്മായിയമ്മ ആവശ്യപ്പെടുന്നത് ക്രൂരതയല്ലെന്ന് ഹൈകോടതി

2008 ഏപ്രിലിൽ വിവാഹം കഴിഞ്ഞ് എട്ട് മാസത്തിനുള്ളിൽ യുവതി മരിച്ചിരുന്നു. സ്ത്രീധന പീഡനമാണ് മരണകാരണമെന്ന് ആരോപിച്ചാണ് യുവതിയുടെ മാതാവും സഹോദരനും കോടതിയെ സമീപിച്ചത്. വധുവിന്റെ വീട്ടുകാരുടെ വിവാഹ ചടങ്ങുകളും ക്രമീകരണങ്ങളും ഭർതൃവീട്ടുകാർ മറ്റ് കുടുംബങ്ങളിലെ വിവാഹ ആഘോഷങ്ങളുമായി താരതമ്യം ചെയ്തത് അപകീർത്തിപ്പെടുത്തിയതായും ആരോപണമുണ്ട്.

എന്നാൽ ജഡ്‌ജ്‌ വാദങ്ങൾ തള്ളി. സെക്ഷൻ 304-ബി യിൽ പരാമർശിച്ചിരിക്കുന്നതുപോലെ, വിവാഹ ആഘോഷങ്ങളെ താരതമ്യപ്പെടുത്തൽ അല്ലെങ്കിൽ വീട്ടുജോലികൾ കൂടുതൽ കാര്യക്ഷമമായി ചെയ്യേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ച് പ്രായമായവർ പുതുതായി വിവാഹിതയായ പെൺകുട്ടിയോട് പറയുന്നത് സ്ത്രീധനവും സ്ത്രീധനവുമായി ബന്ധപ്പെട്ട ക്രൂരതയുമായും യാതൊരു ബന്ധവുമില്ലെന്ന് കോടതി പറഞ്ഞു.

വിവാഹിതയായ സ്ത്രീയോട് വീട്ടുജോലികൾ ചെയ്യുന്നതിലും ഭാഗമാകുന്നതിലും കൂടുതൽ കാര്യക്ഷത വേണമെന്ന് അമ്മായിയമ്മ പറയുന്നത് ഒരിക്കലും കുടുംബാംഗങ്ങൾക്കിടയിലുള്ള ക്രൂരതയോ ഉപദ്രവമോ ആണെന്ന് പറയാനാവില്ല. ചെയ്ത കാര്യത്തെ കുറിച്ച് പ്രശംസയോ അഭിപ്രായമോ പറയുന്നത് സാധാരണ കാര്യമാണ്. വീട്ടുജോലികൾ ചെയ്തതിലെ പോരായ്മയുടെ പേരിൽ ഉപദ്രവിക്കുകയോ ശാരീരികമായി മർദിക്കുകയോ ചെയ്തതായി പരാതിയില്ലെന്നും കോടതി വ്യക്തമാക്കി.

കുറ്റാരോപിതർ യുവതിയെ വീട്ടിൽ നിന്ന് പറഞ്ഞയക്കുകയോ യുവതി ഭർതൃഗൃഹത്തിൽ നിന്ന് ഓടിപ്പോവുകയോ അമ്മയോടും സഹോദരനോടോ തനിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെന്ന് പരാതിപ്പെടുന്ന സംഭവമോ ഉണ്ടായിട്ടില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഇത് അവൾ നയിച്ചിരുന്ന ഒരു സാധാരണ കുടുംബജീവിതമായിരുന്നു എന്നതിന്റെ സൂചനയാണിത്. സാധാരണ കുടുംബജീവിതത്തിൽ വേദനകളും സന്തോഷങ്ങളും ഉണ്ടാവുമെന്നും കോടതി നിരീക്ഷിച്ചു.

Keywords: Hyderabad, National, News, Andhra Pradesh, High Court, Woman, Judge, Marriage, Dowry, Court, Complaint, Top-Headlines,  Mother-in-law asking daughter-in-law to be perfect in household work is not cruelty under Section 498A IPC: Andhra Pradesh High Court.
Aster_MIMS < !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia