Dance | ബാച്ചിലർ പാർട്ടിയിൽ മകളെ ഞെട്ടിച്ച് അമ്മ; വൈറലായി തകർപ്പൻ നൃത്തം!
Jul 26, 2023, 16:35 IST
ന്യൂഡെൽഹി: (www.kvartha.com) മകളുടെ ബാച്ചിലർ പാർട്ടിയിൽ തകർപ്പൻ നൃത്തവുമായി മകളെ ഞെട്ടിച്ചിരിക്കുകയാണ് ഒരമ്മ. മമ്മ മിയ എന്ന ചിത്രത്തിലെ 'സൂപ്പർ ഡ്യുപ്പർ' പാട്ടിനാണ് അമ്മയും അവളുടെ സുഹൃത്തുക്കളും ഡാൻസ് കളിച്ച് ഞെട്ടിച്ചത്. 'മാജിക്കലി ന്യൂസ്' എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിലാണ് ഈ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. ഇതുവരെ 1.4 ലക്ഷം പേർ വീഡിയോ കണ്ടിട്ടുണ്ട്.
വധുവാകാൻ പോകുന്ന യുവതിയെ സുഹൃത്ത് റൂമിലേക്ക് കണ്ണ് കെട്ടി കൊണ്ട് വരുന്നത് വീഡിയോയിൽ കാണാം. അവിടെ അവളുടെ സുഹൃത്തുക്കളും അമ്മയും കാത്തു നിൽക്കുന്നുണ്ട്. എന്നാൽ എന്തിനാണ് കണ്ണ് കെട്ടിയതെന്നോ അമ്മ അവിടെ ഉണ്ടായിരുന്നെന്നോ അവൾക്ക് അറിയില്ലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കണ്ണിന്റെ കെട്ടഴിച്ചയുടനെ അമ്മ സുഹൃത്തുക്കളോടൊപ്പം നൃത്തം ചെയ്യാൻ തുടങ്ങി. അമ്മയുടെ പ്രകടനം കണ്ട് യുവതിക്കും ആവേശമായി. അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു, 'ഇത് അടിപൊളിയായിട്ടുണ്ട്'.
ഈ വീഡിയോ കണ്ട് നെറ്റിസൻസ് നിരവധി കമന്റുകളാണ് എഴുതുന്നത്. 'ഞങ്ങളുടെ കുടുംബാംഗങ്ങളും ഇങ്ങനെയായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു', ഒരു ഉപയോക്താവ് എഴുതി.
Keywords: Mother, Surprises, Daughter, Bachelor, Party, Mamma Miya, Dancing, Entertainment, Mother and her friends surprise daughter at bachelorette.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.