മധുരയില്‍ ഉറങ്ങുകയായിരുന്ന അമ്മയെയും മകളെയും വീട്ടില്‍ കയറി വെട്ടിക്കൊന്നു; മൂത്തമകളുടെ കാമുകന്‍ കസ്റ്റഡിയില്‍
May 26, 2021, 19:01 IST
മധുര: (www.kvartha.com 26.05.2021) മധുരയില്‍ ഉറങ്ങുകയായിരുന്ന അമ്മയെയും മകളെയും വീട്ടില്‍ കയറി വെട്ടിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂത്തമകളുടെ കാമുകന്‍ കസ്റ്റഡിയില്‍. തമിഴ്‌നാട്ടിലെ മധുര മേലൂരില്‍ ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. മേലൂര്‍ പതിനെട്ടാംകുടി ഗ്രാമത്തിലെ നീലാദേവി(47), ഇളയമകള്‍ അഖിലാണ്ഡ ഈശ്വരി(22) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നീലാദേവിയുടെ മൂത്തമകള്‍ മഹേശ്വരിയുടെ കാമുകന്‍ പുതുപ്പട്ടി സ്വദേശി ശശികുമാറിനെ(27) ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് വീട്ടില്‍ ഉറങ്ങുകയായിരുന്ന നീലാദേവിയെയും മകളെയും ഒരു സംഘം വീട്ടില്‍ കയറി ആക്രമിച്ചത്. വെട്ടേറ്റ ഇരുവരും തല്‍ക്ഷണം തന്നെ മരിച്ചു. വിവരമറിഞ്ഞ് ജില്ലാ പൊലീസ് സൂപ്രണ്ട് സുജിത്ത് കുമാര്‍, റെയ്ഞ്ച് ഡിവൈ എസ് പി രഘുപതി രാജ തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ശശികുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നീലാദേവിയുടെ മൂത്തമകളായ മഹേശ്വരി(24)യുടെ കാമുകനാണ് ശശികുമാറെന്ന് പൊലീസ് പറഞ്ഞു. മഹേശ്വരി വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം തേര്‍ക്കുപ്പെട്ടിയിലാണ് താമസം. എന്നാല്‍ ശശികുമാറുമായി രഹസ്യബന്ധവുമുണ്ടായിരുന്നു. അടുത്തിടെ മകളും ശശികുമാറും തമ്മിലുള്ള രഹസ്യബന്ധം നീലാദേവി അറിയാനിടയായി.
തുടര്‍ന്ന് ഇക്കാര്യത്തെച്ചൊല്ലി നീലാദേവിയും മഹേശ്വരിയും വഴക്കുണ്ടായി. രഹസ്യബന്ധത്തില്‍നിന്ന് പിന്മാറണമെന്ന് പല തവണ ആവശ്യപ്പെട്ടു. ഈ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ മഹേശ്വരിക്കും പങ്കുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്.
Keywords: Mother and daughter found dead in house, Chennai, News, Killed, Police, Dead, Probe, National, Local News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.