Supreme Court | 'പ്രണയവിവാഹം വിവാഹമോചനത്തിലേക്ക് നയിക്കുന്നു'; മിക്ക വിവാഹമോചന കേസുകളും പ്രണയ വിവാഹിതരുടേതെന്ന് സുപ്രീംകോടതി

 


ന്യൂഡെൽഹി: (www.kvartha.com) പ്രണയവിവാഹം വിവാഹമോചനത്തിലേക്ക് നയിക്കുന്നുവെന്ന് സുപ്രീംകോടതി. ഒരു വിവാഹമോചനക്കേസിന്റെ വാദം കേൾക്കുന്നതിനിടെയാണ് പ്രണയവിവാഹ വിഷയത്തിൽ സുപ്രീം കോടതി അഭിപ്രായം പറഞ്ഞത്. ജസ്റ്റീസ് ബിആർ ഗവായ്, ജസ്റ്റിസ് സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിവാഹമോചനക്കേസുകളിൽ ഭൂരിഭാഗവും പ്രണയ വിവാഹതിരുടേതാണെന്ന് ജസ്റ്റിസ് ഗവായ് പറഞ്ഞു.

Supreme Court | 'പ്രണയവിവാഹം വിവാഹമോചനത്തിലേക്ക് നയിക്കുന്നു'; മിക്ക വിവാഹമോചന കേസുകളും പ്രണയ വിവാഹിതരുടേതെന്ന് സുപ്രീംകോടതി

ക്രിസ്ത്യൻ മതം സ്വീകരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത് മൂലമുണ്ടായ ദാമ്പത്യ തർക്കത്തിന്റെ കേസാണ് കോടതിയുടെ പരിഗണനയ്ക്ക് വന്നത്. ഇവരും പ്രണയ വിവാഹിതരായിരുന്നു. കേസിൽ കോടതി മധ്യസ്ഥത നിർദേശിച്ചിരുന്നു, അത് ഭർത്താവ് എതിർത്തു. എന്നാൽ അടുത്തിടെയുള്ള വിധിയുടെ അടിസ്ഥാനത്തിൽ സമ്മതമില്ലാതെ വിവാഹമോചനം നടത്താമെന്ന് കോടതി വ്യക്തമാക്കി.

പ്രണയവിവാഹം രാജ്യത്ത് വ്യാപകമാണ് എന്നതാണ് ശ്രദ്ധേയം. മുൻകാലത്ത് അറേഞ്ച്ഡ് മാര്യേജുകളാണ് കൂടുതലുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ പുതിയ യുവാക്കളുടെ ശ്രദ്ധ കൂടുതൽ പ്രണയ വിവാഹത്തിലേക്കാണ്. ഇത്തരമൊരു സാഹചര്യത്തിൽ പ്രണയവിവാഹത്തിൽ പിന്നീട് ബന്ധം നിലനിർത്താൻ കഴിയുന്നില്ലെന്നും അതിന്റെ പരിണിതഫലം വിവാഹമോചനത്തിന്റെ രൂപത്തിലാണെന്നും സുപ്രീം കോടതിയുടെ അഭിപ്രായം സൂചിപ്പിക്കുന്നു.

Keywords: News, National, New Delhi, Divorce, Supreme Court,   Most Divorce Cases Arising from Love Marriages Only, Says Supreme Court.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia