Bomb threat | ബോംബ് ഭീഷണി: മോസ്‌കോയില്‍ നിന്ന് ഗോവയിലേക്ക് വരികയായിരുന്ന ചാര്‍ടേഡ് വിമാനം ഉസ്ബകിസ്താനിലേക്ക് വഴിതിരിച്ചുവിട്ടു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പനാജി: (www.kvartha.com) റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നിന്ന് ഗോവയിലേക്ക് വരികയായിരുന്ന ചാര്‍ടേഡ് വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് ഉസ്ബകിസ്താനിലേക്ക് വഴിതിരിച്ചുവിട്ടു. ശനിയാഴ്ച പുലര്‍ചെയാണ് സംഭവം. 240 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

Bomb threat | ബോംബ് ഭീഷണി: മോസ്‌കോയില്‍ നിന്ന് ഗോവയിലേക്ക് വരികയായിരുന്ന ചാര്‍ടേഡ് വിമാനം ഉസ്ബകിസ്താനിലേക്ക് വഴിതിരിച്ചുവിട്ടു

ദക്ഷിണ ഗോവയിലെ ദബോലിം വിമാനത്താവളത്തില്‍ പുലര്‍ചെ 4.15ന് ഇറങ്ങേണ്ട വിമാനമായിരുന്നു ഇതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അസൂര്‍ എയര്‍ നടത്തുന്ന AZV2463 വിമാനം ഇന്‍ഡ്യന്‍ വ്യോമമേഖലയില്‍ പ്രവേശിക്കുന്നതിന് മുമ്പ് വഴിതിരിച്ചുവിടുകയായിരുന്നു. വിമാനം സുരക്ഷിതമായി നിലത്തിറക്കിയതായി പൊലീസ് അറിയിച്ചു.
Aster mims 04/11/2022
വിമാനത്തില്‍ ബോംബ് വെച്ചതായി പുലര്‍ചെ 12.30നാണ് ദബോലിം എയര്‍പോര്‍ട് ഡയറക്ടര്‍ക്ക് ഇമെയില്‍ ലഭിച്ചത്. ഉടന്‍ തന്നെ വിമാനത്തിലുള്ളവര്‍ക്ക് സന്ദേശം നല്‍കുകയും വഴിതിരിച്ചുവിടുകയുമായിരുന്നു.

രണ്ടാഴ്ച മുമ്പും റഷ്യന്‍ വിമാനത്തിന് സമാന ബോംബ് ഭീഷണി നേരിട്ടിരുന്നു. അന്ന് മോസ്‌കോയില്‍ നിന്ന് ഗോവയിലേക്ക് വന്ന വിമാനം ഗുജറാതിലെ ജാംനഗര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു.

Keywords: Moscow-Goa flight diverted to Uzbekistan after bomb threat, Goa, News, Flight, Passengers, Bomb Threat, Message, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia