Patient Died | രക്തത്തിന് പകരം ജ്യൂസ് കയറ്റിയതായി പരാതി; പിന്നാലെ 32 കാരനായ ഡെങ്കിപ്പനി രോഗി മരിച്ചു; പ്രതിഷേധം ശക്തമായതോടെ ആശുപത്രി അടച്ചു, അന്വേഷണം

 


ADVERTISEMENT



ലക്‌നൗ: (www.kvartha.com) ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ രക്തത്തിന് പകരം ജ്യൂസ് കയറ്റിയതിന് പിന്നാലെ 32 കാരനായ ഡെങ്കിപ്പനി രോഗി മരിച്ചതായി പരാതി. യുവാവിന്റെ മരണത്തില്‍ ബന്ധുക്കളുടെ പ്രതിഷേധം ശക്തമായതോടെ ആശുപത്രി അടച്ചു. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു.
Aster_MIMS

പ്രയാഗ് രാജിലെ ഗ്ലോബല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ട്രോമ സെന്ററില്‍നിന്ന് പ്ലാസ്മ എന്ന് രേഖപ്പെടുത്തിയ ബാഗില്‍ ജ്യൂസ് ആയിരുന്നുവെന്ന് രോഗിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഇങ്ങനെ നല്‍കിയ ബാഗ് ഒരെണ്ണം ഉപയോഗിച്ചതിന് പിന്നാലെയാണ് രോഗിയുടെ അവസ്ഥ മോശമായതെന്നും ഇതേത്തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് രോഗിയെ മാറ്റിയെങ്കിലും രക്ഷിക്കാനായില്ലെന്നും ഇവര്‍ പറഞ്ഞു.

ആ ആശുപത്രിയില്‍ വച്ചാണ് നല്‍കിയത് ഇതു വ്യാജ രക്തബാഗ് ആണെന്നും ഇതിനുള്ളില്‍ രാസഘടകങ്ങളും മുസമ്പി ജ്യൂസ് പോലുള്ള എന്തോ ദ്രാവകം ആണെന്നും വ്യക്തമായതെന്നാണ് വിവരം.

Patient Died | രക്തത്തിന് പകരം ജ്യൂസ് കയറ്റിയതായി പരാതി; പിന്നാലെ 32 കാരനായ ഡെങ്കിപ്പനി രോഗി മരിച്ചു; പ്രതിഷേധം ശക്തമായതോടെ ആശുപത്രി അടച്ചു, അന്വേഷണം


അതേസമയം, പ്ലേറ്റ് ലെറ്റ് ബാഗ് കുടുംബം തന്നെ സംഘടിപ്പിച്ചതാണെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. രോഗിയുടെ പ്ലേറ്റ് ലെറ്റ് നില 17,000ലേക്ക് താഴ്ന്നപ്പോള്‍ രക്തം സംഘടിപ്പിക്കാന്‍ കുടുംബത്തോട് നിര്‍ദേശിച്ചെന്നാണ് ആശുപത്രിയുടെ നിലപാട്. സര്‍കാര്‍ ആശുപത്രിയില്‍നിന്ന് അഞ്ച് യൂനിറ്റ് പ്ലേറ്റ് ലെറ്റുകളാണ് അവര്‍ കൊണ്ടുവന്നത്. മൂന്ന് യൂനിറ്റ് കയറ്റിയപ്പോള്‍ രോഗിയുടെ നില വഷളായി. അതോടെ രക്തം കയറ്റുന്നത് നിര്‍ത്തിയെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

സാംപിള്‍ പരിശോധന നടത്തി റിപോര്‍ട് വരുന്നതുവരെ ആശുപത്രി അടച്ചിടുമെന്ന് പ്രയാഗ് രാജിന്റെ അഡീഷനല്‍ ചീഫ് മെഡികല്‍ ഓഫിസര്‍ അറിയിച്ചു.

Keywords:  News,National,India,Uttar Pradesh,Lucknow,Blood,Patient,Death,Local-News,hospital, Treatment,Allegation,Family,Complaint,Health, Mosambi Juice Allegedly Given In Drip, Patient Dies, UP Hospital Sealed
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia