SWISS-TOWER 24/07/2023

Muraleedharan | കെനിയന്‍ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ 13 ന് തിരിക്കും, 14 ന് എരിട്രിയയിലേക്ക്

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) കെനിയയുടെ അഞ്ചാമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോ. വില്യം സമോയി റൂടോയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കേന്ദ്ര വിദേശകാര്യ-പാര്‍ലമെന്ററികാര്യ സഹമന്ത്രി വി മുരളീധരന്‍ ചൊവ്വാഴ്ച കെനിയ സന്ദര്‍ശിക്കും. 14നും 15നും അദ്ദേഹം എരിട്രിയയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും. ഇരു രാജ്യങ്ങളിലേക്കുള്ള മുരളീധരന്റെ ആദ്യ സന്ദര്‍ശനമാണിത്.

Muraleedharan | കെനിയന്‍ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ 13 ന് തിരിക്കും, 14 ന് എരിട്രിയയിലേക്ക്

കെനിയയില്‍ 13നു നടക്കുന്ന പ്രസിഡന്റിന്റെ ഔദ്യോഗിക സത്യപ്രതിജ്ഞാ ചടങ്ങില്‍ മുരളീധരന്‍ പങ്കെടുക്കും. ഇന്‍ഡ്യയുമായി വ്യാവസായിക സഹകരണമുള്ള കെനിയന്‍ വ്യവസായപ്രമുഖരെ അദ്ദേഹം കാണുകയും അഭിസംബോധന ചെയ്യുകയും ചെയ്യും. കെനിയയില്‍ താമസിക്കുന്ന ഇന്‍ഡ്യക്കാരുമായുള്ള ആശയവിനിമയത്തിനായി സംഘടിപ്പിക്കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.

ഉന്നതതല രാഷ്ട്രീയ സന്ദര്‍ശനങ്ങള്‍ കെനിയയുമായുള്ള ഇന്‍ഡ്യയുടെ സൗഹാര്‍ദത്തിനും ചരിത്രപരമായ ബന്ധത്തിനും കരുത്തേകും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ കേന്ദ്രസഹമന്ത്രിയുടെ സന്ദര്‍ശനം സഹായിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

എരിട്രിയയില്‍ പ്രസിഡന്റ് ഇസൈയാസ് അഫ്വെര്‍കിയെ സന്ദര്‍ശിക്കുന്ന മന്ത്രി വിദേശമന്ത്രി ഉസ്മാന്‍ സാലെ മൊഹ് മദുമായും ചര്‍ച നടത്തും. ഉഭയകക്ഷി വിഷയങ്ങള്‍ക്കും പ്രാദേശിക വിഷയങ്ങള്‍ക്കും പുറമെ പരസ്പര താല്‍പര്യമുള്ള അന്തര്‍ദേശീയ വിഷയങ്ങളില്‍ ഇരുമന്ത്രിമാരും ചര്‍ചനടത്തും. സന്ദര്‍ശനവേളയില്‍ എരിട്രിയയിലെ ഇന്‍ഡ്യന്‍ സമൂഹവുമായും കേന്ദ്രസഹമന്ത്രി സംവദിക്കും.

എരിട്രിയയുമായി ഇന്‍ഡ്യക്കുള്ളത് ഊഷ്മളവും സൗഹാര്‍ദപരവുമായ ബന്ധമാണ്. 1993ല്‍ സ്വാതന്ത്ര്യം ലഭിച്ചശേഷം, എരിട്രിയയിലെ യുവാക്കള്‍ക്കു വിവിധ മേഖലകളിലെ വൈദഗ്ധ്യം വര്‍ധിപ്പിക്കുന്നതിന് ഇന്‍ഡ്യ നിരവധി സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

പ്രൊഫസര്‍മാരും അധ്യാപകരും വിവിധ കംപനികളില്‍ ജോലി ചെയ്യുന്നവരുമായി വലിയൊരു ഇന്‍ഡ്യന്‍ സമൂഹമാണ് എരിട്രിയയില്‍ താമസിക്കുന്നത്. എരിട്രിയയുമായുള്ള ഇന്‍ഡ്യയുടെ ബന്ധത്തിന് ഈ സന്ദര്‍ശനം പുതിയ ഊര്‍ജം പകരും.

Keywords: MoS Muraleedharan To Visit Kenya, Eritrea, New Delhi, News, Politics, Minister, V.Muraleedaran, Visit, Oath, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia