Food Poison | ഭക്ഷ്യവിഷബാധയെന്ന് സംശയം; ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ട കോചിംഗ് സെന്ററിലെ 50 ലധികം വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പൂനെ: (KVARTHA) മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ കോചിംഗ് സെന്ററിലെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം. ശാരീരിക ബുദ്ധിമുട്ടുകളുമായെത്തിയ 50 ലധികം വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദ്യാര്‍ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

ഖേഡ് താലൂകിലെ കേന്ദ്രത്തിലാണ് സംഭവമുണ്ടായത്. 500-ലധികം വിദ്യാര്‍ഥികളാണ് ഇവിടെ താമസിച്ച് പഠിച്ചുവരുന്നത്. ജോയിന്റ് എന്‍ട്രന്‍സ് എക്‌സാം (ജെഇഇ), നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) എന്നിവയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കോചിംഗ് നല്‍കുന്ന സ്ഥാപനമാണിത്.

Food Poison | ഭക്ഷ്യവിഷബാധയെന്ന് സംശയം; ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ട കോചിംഗ് സെന്ററിലെ 50 ലധികം വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വെള്ളിയാഴ്ച രാത്രി കോചിംഗ് സെന്ററില്‍ നിന്ന് രാത്രി ഭക്ഷണം കഴിച്ചിരുന്നു. ഇതിന് ശേഷം ഞായറാഴ്ച (21.04.2024) 50 ലധികം വിദ്യാര്‍ഥികള്‍ക്ക് വയറുവേദനയും ഛര്‍ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അതേസമയം, വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഭക്ഷണസാംപിളുകള്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പൂനെ ഖേഡ് പൊലീസ് സ്റ്റേഷനിലെ (റൂറല്‍) പൊലീസ് സൂപ്രണ്ട് രാജ്കുമാര്‍ കേന്ദ്രേ അറിയിച്ചു.

Keywords: News, National, National-News, Maharashtra News, Pune News, 50 Students, Coaching Center, Hospitalized, Food Poisoning, Boarding Facilities, Dinner, Joint Entrance Exam (JEE), Engineering, Pre-Medical Entry, National Eligibility cum Entrance Test (NEET), More than 50 students from the coaching center have been hospitalized in Pune following food poisoning.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia