SWISS-TOWER 24/07/2023

Food Poison | ഭക്ഷ്യവിഷബാധയെന്ന് സംശയം; ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് നൂറിലേറെ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

 


ADVERTISEMENT

 
ആന്ധ്രാപ്രദേശ്: (www.kvartha.com) ആന്ധ്രാപ്രദേശിലെ പല്‍നാട് സ്‌കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് നൂറിലേറെ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥികളെ സത്തേന്‍പള്ളി സര്‍കാര്‍ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.
Aster mims 04/11/2022

പ്രഭാതഭക്ഷണമായി തക്കാളി ചോറും കടല ചട്‌നിയും ഉച്ചക്ക് കോഴികറിയും സാമ്പാറുമാണ് കഴിച്ചതെന്ന് സ്‌കൂളിലെ വിദ്യാര്‍ഥികളിലൊരാള്‍ വെളിപ്പെടുത്തി. പിന്നാലെ വിദ്യാര്‍ഥികള്‍ക്ക് വയറിന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. 

Food Poison | ഭക്ഷ്യവിഷബാധയെന്ന് സംശയം; ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് നൂറിലേറെ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍


ഭക്ഷ്യവിഷബാധ മൂലമായിരിക്കാം കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതെന്നും എല്ലാ വിദ്യാര്‍ഥികളും സുരക്ഷിതരാണെന്നും രക്ഷിതാക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും സര്‍കാര്‍ സൂപ്രണ്ട് വെങ്കിട്ടറാവു അറിയിച്ചു. 

Keywords:  News,National,India,Andhra Pradesh,hospital,Treatment,school,Students,Local-News,Food,Health,Health & Fitness, More Than 100 Students Fall Sick Due To Suspected Food Poisoning In Andhra
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia