Jhangirpuri CCTV | ജഹാംഗീർപുരി അക്രമം: സുരക്ഷ കർശനമാക്കി പൊലീസ്; പ്രദേശത്താകെ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു

 


ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) ഡെൽഹി ജഹാംഗീർപുരി പ്രദേശത്ത് ഏപ്രിൽ 16 ന് നടന്ന അക്രമവും ബുൾഡോസറുകൾ ഉപയോഗിച്ചുള്ള പൊളിക്കൽ നടപടിയും കണക്കിലെടുത്ത്, കർശന നിരീക്ഷണത്തിനായി ഡെൽഹി പൊലീസ് പ്രദേശത്ത് നിരവധി സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. താത്കാലിക നിരീക്ഷണ കേന്ദ്രവും പൊലീസ് സ്ഥാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
Aster_MIMS

Jhangirpuri CCTV | ജഹാംഗീർപുരി അക്രമം: സുരക്ഷ കർശനമാക്കി പൊലീസ്; പ്രദേശത്താകെ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു

ഈ പ്രദേശങ്ങൾ നിരീക്ഷിക്കാൻ ഡൽഹി പൊലീസ് ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ടെന്ന് സെൻട്രൽ ഡിസ്ട്രിക്ട് ഡിസിപി ശ്വേത ചൗഹാൻ നേരത്തേ പറഞ്ഞിരുന്നു. ഡ്രോൺ ഉപയോഗിച്ച് സെൻട്രൽ ജില്ലയിലെ ജുമാമസ്ജിദ്, ഹൗസ് ഖാസി പ്രദേശങ്ങളും നിരീക്ഷിച്ചുവരികയാണെന്ന് ഡിസിപി പറഞ്ഞു.

ഏപ്രിൽ 16ന് ശനിയാഴ്ച വൈകീട്ട് നടന്ന ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്ക് പിന്നാലെയാണ് പ്രദേശത്ത് ആക്രമണം നടന്നത്. കല്ലേറും ആയുധങ്ങളുമായി വൻ കോലാഹലവും ഉണ്ടായി. സംഭവത്തിലെ മുസ്ലികളായ പ്രതികളുടെ വീടുകൾ അടക്കമുള്ള കെട്ടിടങ്ങൾ പൊളിക്കാനുള്ള ഡെൽഹി കോർപറേഷന്റെ നീക്കം വൻവിവാദം സൃഷ്ടിക്കുകയും സുപ്രീം കോടതി ഇടപെട്ട് തടയുകയും ചെയ്തിരുന്നു.

Keywords: More CCTV cameras installed at Jahangirpuri for strict surveillance, Newdelhi ,National, News, Top-Headlines, CCTV, Attack, Police, Supreme Court, Muslims.

< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia