മോറട്ടോറിയം ഉപയോഗിച്ചവരുടെ ശ്രദ്ധയ്ക്ക്; ഇനി നിങ്ങള്‍ ഒരല്‍പ്പം ബുദ്ധിമുട്ടേണ്ടി വരും
Jun 8, 2020, 11:55 IST
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 08.06.2020) കോവിഡ് പശ്ചാത്തലത്തില്‍ റിസര്‍വ്വ് ബാങ്ക് കൊണ്ട് വന്ന മോറട്ടോറിയം ഉപയോഗിച്ചവര്‍ക്ക് പുതിയ വായ്പ അപേക്ഷകള്‍ നല്‍കാന്‍ ബാങ്കുകള്‍ മടികാണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കാതെ വായ്പയടയ്ക്കാന്‍ മോറട്ടോറിയത്തെ ആശ്രയിച്ചവരെ എന്ത് വിശ്വാസത്തിലാണ് മറ്റൊരു വായ്പ നല്‍കുന്നതെന്നാണ് ബാങ്കുകള്‍ ചോദിക്കുന്നത്.
കോവിഡും ലോക്ക്ഡൗണും സാമ്പത്തിക രംഗത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. മാത്രല്ല പലര്‍ക്കും തൊഴില്‍ നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. ഇത്തരക്കാരാണ് മോറട്ടോറിയം ഉപയോഗിച്ചവരില്‍ അധികവും. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് ഇവര്‍ക്ക് വീണ്ടും വായ്പ അനുവദിക്കുന്നതിന് ബാങ്കുകള്‍ മടികാണിക്കുന്നത്.
Keywords: National, News, Bank, Banking, Loan, Reserve Bank, COVID-19, Lockdown, Job, Finance, Moratorium takers faces new issue.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

