ADVERTISEMENT
കൊച്ചി: (www.kvartha.com 21.05.2016) ഇന്ത്യന്‍ തൊഴില്‍ മേഖലയില്‍ വേതനത്തിലെ ലിംഗവ്യത്യാസമുള്ളതായി സര്‍വേ. വരുമാനത്തിന്റെ കാര്യത്തില്‍ പുരുഷന്മാരും സ്ത്രീകളും തമ്മില്‍ 27 ശതമാനത്തിന്റെ വ്യത്യാസം നിലനില്‍ക്കുന്നതായാണ് സര്‍വേ റിപ്പോര്‍ട്ട്. രാജ്യത്തെ മുന്‍നിര ഓണ്‍ലൈന്‍ കരിയര്‍ റിക്രൂട്ട്മെന്റ് സേവനദാതാക്കളായ മോണ്‍സ്റ്റര്‍ ഇന്ത്യ നടത്തിയ സാലറി ഇന്‍ഡെക്സ് സര്‍വേ ആണ് ഈ കണക്കുകള്‍ വെളിപ്പെടുത്തിയത്.
പുരുഷന്റെ ശരാശരി വേതനം മണിക്കൂറില്‍ 288.66 രൂപയാണ്. അതേസമയം സമാനജോലിയുള്ള സഹപ്രവര്‍ത്തകയ്ക്ക് ലഭിക്കുന്നത് 207.85 രൂപ മാത്രം. വേതനം എന്താണെങ്കിലും 75 ശതമാനം പേരും തൊഴിലില്‍ സംതൃപ്തരാണ്. ഐ.ടി, ഹെല്‍ത്ത് കെയര്‍, കെയറിങ് സര്‍വിസസ്, സോഷ്യല്‍ വര്‍ക്ക്, വിദ്യാഭ്യാസം, ഗവേഷണം, സാമ്പത്തികസേവനം, ബാങ്കിങ്, ഇന്‍ഷുറന്‍സ്, ട്രാന്‍സ്പോര്‍ട്ട്, ലോജിസ്റ്റിക്സ്, കമ്മ്യൂണിക്കേഷന്‍, കണ്‍സ്ട്രക്ഷന്‍, ടെക്നിക്കല്‍ കണ്‍സള്‍ട്ടന്‍സി, മാനുഫാക്ചറിങ്, ലീഗല്‍ ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സി, ബിസിനസ് പ്രവര്‍ത്തനങ്ങള്‍ എന്നീ എട്ട് മേഖലകളെ ആസ്പദമാക്കിയുള്ളതാണ് റിപ്പോര്‍ട്ട്.
ഐ.ടി മേഖലയില്‍ ശരാശരി മണിക്കൂര്‍ വേതനം 2013ലെയും 2014ലെയും 346.4 രൂപയെ അപേക്ഷിച്ച് രണ്ട് ശതമാനം കുറഞ്ഞ് 337.3 രൂപയിലെത്തി. ശരാശരി വേതനത്തിലെ ലിംഗവ്യതിയാനം 34 ശതമാനം. മാനുഫാക്ചറിങ് വിഭാഗത്തില്‍ ശരാശരി മണിക്കൂര്‍ വേതനം 2013ല്‍ 251.7 രൂപയായിരുന്നത് 2014ല്‍ 251.9 രൂപയും 2015ല്‍ 256.6 രൂപയുമായി.
വേതനത്തിലെ ലിംഗവ്യത്യാസം ഏറ്റവും കൂടുതല്‍ ഇവിടെയാണ് 34.9 ശതമാനം. ഹെല്‍ത്ത് കെയര്‍, കെയറിങ് സര്‍വിസസ്, സോഷ്യല്‍ വര്‍ക്ക് മേഖലയില്‍ ശരാശരി പുരുഷന്മാര് മണിക്കൂറില്‍ 240.6 രൂപ നേടുമ്പോള്‍ സ്ത്രീകള്‍ക്ക് കിട്ടുന്നത് 178.3 രൂപ മാത്രം. എന്നാല്‍ 52.7 ശതമാനം ജീവനക്കാര്‍ തങ്ങളുടെ വേതനത്തില്‍ സംതൃപ്തരാണ്.
Keywords: Kochi, Kerala, India, National, Survey,Gender, Employment.
പുരുഷന്റെ ശരാശരി വേതനം മണിക്കൂറില്‍ 288.66 രൂപയാണ്. അതേസമയം സമാനജോലിയുള്ള സഹപ്രവര്‍ത്തകയ്ക്ക് ലഭിക്കുന്നത് 207.85 രൂപ മാത്രം. വേതനം എന്താണെങ്കിലും 75 ശതമാനം പേരും തൊഴിലില്‍ സംതൃപ്തരാണ്. ഐ.ടി, ഹെല്‍ത്ത് കെയര്‍, കെയറിങ് സര്‍വിസസ്, സോഷ്യല്‍ വര്‍ക്ക്, വിദ്യാഭ്യാസം, ഗവേഷണം, സാമ്പത്തികസേവനം, ബാങ്കിങ്, ഇന്‍ഷുറന്‍സ്, ട്രാന്‍സ്പോര്‍ട്ട്, ലോജിസ്റ്റിക്സ്, കമ്മ്യൂണിക്കേഷന്‍, കണ്‍സ്ട്രക്ഷന്‍, ടെക്നിക്കല്‍ കണ്‍സള്‍ട്ടന്‍സി, മാനുഫാക്ചറിങ്, ലീഗല്‍ ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സി, ബിസിനസ് പ്രവര്‍ത്തനങ്ങള്‍ എന്നീ എട്ട് മേഖലകളെ ആസ്പദമാക്കിയുള്ളതാണ് റിപ്പോര്‍ട്ട്.
ഐ.ടി മേഖലയില്‍ ശരാശരി മണിക്കൂര്‍ വേതനം 2013ലെയും 2014ലെയും 346.4 രൂപയെ അപേക്ഷിച്ച് രണ്ട് ശതമാനം കുറഞ്ഞ് 337.3 രൂപയിലെത്തി. ശരാശരി വേതനത്തിലെ ലിംഗവ്യതിയാനം 34 ശതമാനം. മാനുഫാക്ചറിങ് വിഭാഗത്തില്‍ ശരാശരി മണിക്കൂര്‍ വേതനം 2013ല്‍ 251.7 രൂപയായിരുന്നത് 2014ല്‍ 251.9 രൂപയും 2015ല്‍ 256.6 രൂപയുമായി.
Keywords: Kochi, Kerala, India, National, Survey,Gender, Employment.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

