Monsoon Mayhem | മഹാരാഷ്ട്രയില്‍ ശക്തമായ മഴ; പല മേഖലകളും വെള്ളത്തിനടിയില്‍, മരങ്ങള്‍ കടപുഴകി, വെള്ളപ്പൊക്കത്തില്‍ 2 മരണം, വാഹനങ്ങള്‍ തകര്‍ന്നു
Jun 29, 2023, 14:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com) മഹാരാഷ്ട്രയില്‍ ശക്തമായ മഴ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറായി മഹാരാഷ്ട്രയിലെ താനെയിലും പാല്‍ഘട് മേഖലയിലും ശക്തമായ മഴ തുടരുന്നതോടെ പല മേഖലകളും വെള്ളത്തിനടിയിലായി. നിരവധി സ്ഥലങ്ങളില്‍ മരം കടപുഴകി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഉണ്ടായ വെള്ളപ്പൊക്കത്തില്‍ രണ്ടുപേര്‍ ഒലിച്ചുപോയി. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.
താനെ മേഖലയിലെ ദിവയില്‍ നിന്ന് 16 കാരനായ കുട്ടിയും ഒലിച്ചുപോയിട്ടുണ്ട്. ബുധനാഴ്ച രാത്രിയാണ് കുട്ടി ഒലിച്ചുപോയത്. കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. മഴക്കെടുതിയില്‍ നിരവധി കാറുകളും തകര്‍ന്നു. ബുധനാഴ്ച രാത്രി നവി മുംബൈയിലെ എന്‍ ആര്‍ ഐ കോപ്ലക്‌സിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണതായി മുംബൈ മുന്‍സിപല്‍ കോര്‍പറേഷന്റെ ദുരന്ത നിവാരണ സെല്‍ മേധാവി ഡോ. ബാബസാഹെബ് രജലെ പറഞ്ഞു.
സംഭവത്തില്‍ ആര്‍ക്കും പരുക്കില്ലെങ്കിലും കോംപൗന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ചില കാറുകള്‍ക്ക് തകരാര്‍ സംഭവിച്ചു. കഴിഞ്ഞ ദിവസം രാത്രി 200 എംഎം മഴയാണ് പെയ്തതെന്നും വ്യാഴാഴ്ച രാവിലെ 8.30 നാണ് മഴ അവസാനിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി. താഴ്ന്ന പ്രദേശമായ ഭിവണ്ടി, കല്യാണ്‍, ഉല്ലാസനഗര്‍ എന്നിവിടങ്ങളെല്ലാം വെള്ളത്തിനടയിലായതായി ജില്ലാ ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂം വ്യക്തമാക്കി.
ഗുജറാതിലും അധികൃതര്‍ ചുവപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
താനെ മേഖലയിലെ ദിവയില്‍ നിന്ന് 16 കാരനായ കുട്ടിയും ഒലിച്ചുപോയിട്ടുണ്ട്. ബുധനാഴ്ച രാത്രിയാണ് കുട്ടി ഒലിച്ചുപോയത്. കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. മഴക്കെടുതിയില്‍ നിരവധി കാറുകളും തകര്‍ന്നു. ബുധനാഴ്ച രാത്രി നവി മുംബൈയിലെ എന്‍ ആര്‍ ഐ കോപ്ലക്‌സിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണതായി മുംബൈ മുന്‍സിപല്‍ കോര്‍പറേഷന്റെ ദുരന്ത നിവാരണ സെല്‍ മേധാവി ഡോ. ബാബസാഹെബ് രജലെ പറഞ്ഞു.
ഗുജറാതിലും അധികൃതര്‍ ചുവപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
#WATCH | Waterlogging witnessed in several parts of Delhi after the rainfall
— ANI (@ANI) June 29, 2023
(Visuals from Sarai Kale Khan area) pic.twitter.com/gfa7h0ytb3
Keywords: Monsoon mayhem: 2 killed in Maharashtra, landslides in hill states, rain alert in Gujarat, Mumbai, News, Monsoon Mayhem, Dead, Landslides In Hill States, Vehicles, Tree Falls, Warning, National.Moderate rainfall continues to occur over Mumbai since forenoon of yesterday as shown in the attached Mumbai Radar Image.
— India Meteorological Department (@Indiametdept) June 29, 2023
It is likely to continue during next 3 hours. Extremely Heavy rainfall has occurred at isolated stations and very heavy at some stations during last 21 hours pic.twitter.com/YUVkAOKaPy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

