Diabetes Tips | മഴക്കാലത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്താം; ഇതാ 5 നുറുങ്ങുകൾ

 


ന്യൂഡെൽഹി: (www.kvartha.com) മഴക്കാലത്ത് നന്നായി തണുപ്പ് തോന്നുമ്പോൾ ചൂടുള്ള ഭക്ഷണം കഴിക്കാൻ തോന്നാറില്ലേ. മിക്കപ്പോഴും പുറത്ത് നിന്ന് നല്ല ചൂടുള്ള ഭക്ഷണം കഴിക്കാറുണ്ടല്ലേ നമ്മൾ. എന്നാൽ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാൻ സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ വീട്ടിൽ തന്നെ പ്രതിരോധ ശക്തി ഉള്ളതും ആന്റോ ഓക്സിഡന്റ് അടങ്ങിയതുമായ ഭക്ഷണം പാകം ചെയ്ത് കഴിക്കാൻ ശ്രമിക്കുക.

Diabetes Tips | മഴക്കാലത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്താം; ഇതാ 5 നുറുങ്ങുകൾ

മഴക്കാലത്ത് പ്രമേഹം എങ്ങനെ നിയന്ത്രിക്കാം?

1. കാൽപാദങ്ങൾ സംരക്ഷിക്കുക

നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ നിങ്ങളുടെ കാലിൽ ഉണ്ടാകുന്ന ചെറിയ മുറിവ് പോലും അപകടകാരിയായേക്കാം. രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് മൂലം പാദത്തിലെ ഞരമ്പുകൾക്കും പ്രശ്നങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ കാലിനെ നല്ല രീതിയിൽ സംരക്ഷിക്കുക.

2. കണ്ണുകളുടെ സംരക്ഷണം

കണ്ണിൽ അണുബാധകൾ കൂടുന്ന സമയമാണ് മഴക്കാലം. കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയും കണ്ണുകളുടെ ഉള്ളിൽ കൈ കൊണ്ട് തൊടാതിരിക്കുകയും ചെയ്യുക.

3. ജലാംശം നില നിർത്തുക.

മഴക്കാലത് തണുത്ത അന്തരീക്ഷമാണെങ്കിലും വെള്ളം കുടിക്കുക. ശരീരത്തിൽ ജലാംശം നിലനിർത്തുക. പ്രമേഹ രോഗികൾ കൃത്യമായി വെള്ളം കുടിച്ചിരിക്കണം.

4. വ്യായാമം

പ്രമേഹ രോഗികൾ പതിവായി വ്യായാമം ചെയ്യണം. ഇത് രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയുകയും ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിക്കുകയും ചെയ്യുന്നു.

5. ആരോഗ്യകരമായ ഭക്ഷണം

പ്രമേഹ രോഗികൾ പരമാവധി പുറത്ത് നിന്നുള്ള ആഹാരം ഒഴിവാക്കുക. വീട്ടിൽ തന്നെ പാകം ചെയ്ത ആരോഗ്യകരമായ ഭക്ഷണം കഴിക്കുക.

ഈ ജീവിത ശൈലി പിന്തുടർന്നാൽ നിങ്ങൾക്ക് പ്രമേഹം നിയന്ത്രണത്തിലാക്കാനും മഴക്കാല രോഗങ്ങൾ കുറക്കാനും സാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇടയ്ക്കിടെ പ്രമേഹം പരിശോധിക്കാനും ഡോക്ടറുടെ നിർദേശ പ്രകാരം തുടർ നടപടികൾ കൈക്കൊള്ളാനും ശ്രദ്ധിക്കുക

Keywords: Diabetes, Tips, Monsoon, Helth, Control,Life Style, Blood Sugar, Monsoon Health: 5 Tips For Keeping Your Blood Sugar Levels During Rainy Season.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia