SUV Damage | മേല്‍ക്കൂരയില്‍ നിന്നും കുരങ്ങന്‍ ചാടിയത് കാറിന്റെ മുകളിലേക്ക്; സണ്‍റൂഫ് തവിടുപൊടി; ഉടമയ്ക്കുണ്ടായ നഷ്ടത്തെ കുറിച്ച് വേവലാതിപ്പെട്ട് സമൂഹ മാധ്യമ ഉപയോക്താക്കള്‍; വീഡിയോ വൈറല്‍
● വാരാണസിയിലെ വിശ്വേശ്വര്‍ ഗഞ്ജില്‍ ആണ് സംഭവം.
● സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യമാണ് പ്രചരിച്ചത്.
● ഉടമയ്ക്ക് ഏകദേശം 30,000-40,000 രൂപ ചിലവ് വരുമെന്ന് ഉപയോക്താക്കള്‍.
യുപി: (KVARTHA) കുരങ്ങുകള്‍ വളരെ വികൃതികളായ മൃഗങ്ങളാണ്. പലപ്പോഴും, അറിഞ്ഞോ അറിയാതെയോ, അവ സ്വത്തുക്കള്‍ക്ക് നാശമുണ്ടാക്കുന്നു. ചിലപ്പോള്‍ അത് ചെറിയ നാശനഷ്ടമാണെങ്കിലും മറ്റുചിലപ്പോള്‍ ആയിരക്കണക്കിന് രൂപയുടെ നഷ്ടം സംഭവിക്കാം.
അത്തരത്തില്‍ ഒരു സംഭവമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ തുറന്നുകാട്ടുന്നത്. ഒരു കുരങ്ങന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന എസ് യു വി കാറിന് മുകളിലേക്ക് വീഴുകയും അതിന്റെ സണ്‍റൂഫ് തകരുകയും ചെയ്യുന്നു. കുരങ്ങന്‍ സണ്‍റൂഫിലൂടെ കാറിനുള്ളിലേക്ക് വീഴുന്നു. ഭാഗ്യവശാല്‍, കുരങ്ങന് കാര്യമായ പരുക്കുകളൊന്നും പറ്റിയിട്ടില്ല. ഉടന്‍ തന്നെ അത് കാറില്‍ നിന്ന് ചാടി രക്ഷപ്പെടുന്നു.
रजा चपल रहा😂अद्भुत शहर है बनारस:वाराणसी में खड़ी कार पर छत से कूदा बंदर, कार का सन रूफ टूटा।#Varanasi pic.twitter.com/tFN9f1VLMb
— Rajiv Ojha राजीव ओझा🇮🇳 (@rajivojha9) November 19, 2024
ഇതിന്റെ വീഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ വാരാണസിയിലെ വിശ്വേശ്വര്‍ ഗഞ്ജില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30 മണിയോടെയാണ് സംഭവം. സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യമാണ് പ്രചരിച്ചത്.
സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ കണ്ടവരില്‍ ചിലര്‍ കുരങ്ങന് എന്തെങ്കിലും പറ്റിയോ എന്ന് ആശങ്കപ്പെട്ടപ്പോള്‍ മറ്റു ചിലര്‍ കാര്‍ ഉടമയ്ക്കുണ്ടായ നഷ്ടത്തെ കുറിച്ചും സണ്‍റൂഫ് ശരിയാക്കാനുള്ള ചിലവിനെ കുറിച്ചും ആശങ്കപ്പെട്ടു. ഈ സംഭവത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടുമോ എന്നായിരുന്നു ഒരു ഉപഭോക്താവിന്റെ ആശങ്ക. കാറിന്റെ സണ്‍റൂഫിന് കേടുപാടുകള്‍ സംഭവിച്ച ഉടമയ്ക്ക് ഏകദേശം 30,000-40,000 രൂപ ചിലവ് വരുമെന്ന് ഉപയോക്താക്കള്‍ അനുമാനിക്കുന്നു.
സമീപ വര്‍ഷങ്ങളില്‍, വാരണാസിയില്‍ കുരങ്ങുകള്‍ അരാജകത്വം സൃഷ്ടിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. വാരണാസി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ കുരങ്ങ് ശല്യം സംബന്ധിച്ച് തുടര്‍ച്ചയായി പരാതികള്‍ ലഭിക്കുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒക്ടോബറില്‍ മുനിസിപ്പല്‍ സംഘം മഥുരയില്‍ നിന്ന് പ്രത്യേക കുരങ്ങുപിടുത്ത സംഘത്തെ ഈ പ്രശ്‌നം പരിഹരിക്കാന്‍ നിയോഗിച്ചു. ഏകദേശം 3,000 കുരങ്ങുകളെ പിടിക്കാന്‍ ഈ സംഘം മൂന്ന് മാസം വാരണാസിയില്‍ തങ്ങും.
ഇതുവരെ നൂറോളം കുരങ്ങുകളെ വിവിധ പ്രദേശങ്ങളില്‍ നിന്നായി സംഘം പിടികൂടി നൗഗഢിലെ വനങ്ങളിലേക്ക് തുറന്നുവിട്ടു.
#MonkeyMischief #SUVDamage #ViralVideo #VaranasiNews #WildlifeTrouble #SunroofRepair