ജമ്‌നദിനം ആഘോഷിക്കാന്‍ ബോട്ടുയാത്ര: ആഘോഷനിമിഷങ്ങള്‍ ഫേസ്ബുക്കില്‍ പകര്‍ത്തിയ എട്ടംഗസംഘം നിമിഷങ്ങള്‍ക്കകം തന്നെ അപകടത്തില്‍പെട്ടു; മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി, അഞ്ചുപേര്‍ക്ക് വേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നാഗ്പൂര്‍: (www.kvartha.com 10.07.2017) ജമ്‌നദിനം ആഘോഷിക്കാന്‍ ബോട്ടുയാത്ര സംഘടിപ്പിച്ച യുവാക്കള്‍ക്ക് ദാരുണാന്ത്യം. ആഘോഷനിമിഷങ്ങള്‍ ഫേസ്ബുക്കില്‍ പകര്‍ത്തി നിമിഷങ്ങള്‍ക്കകം തന്നെ എട്ടംഗസംഘം മുങ്ങിമരിച്ചതായാണ് വിവരം. ഇതില്‍ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി, അഞ്ചുപേര്‍ക്ക് വേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കയാണ്.

നാഗ്പൂരിനു സമീപം വേണ നദിയില്‍ കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം. അപകടത്തില്‍പെട്ടവരില്‍ രണ്ട് ബോട്ട് ജീവനക്കാരെയും ഒരു വിദ്യാര്‍ത്ഥിയെയും രക്ഷിക്കാന്‍ കഴിഞ്ഞു. കാണാതായ അഞ്ചു പേര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.

ജമ്‌നദിനം ആഘോഷിക്കാന്‍ ബോട്ടുയാത്ര: ആഘോഷനിമിഷങ്ങള്‍ ഫേസ്ബുക്കില്‍ പകര്‍ത്തിയ എട്ടംഗസംഘം നിമിഷങ്ങള്‍ക്കകം തന്നെ അപകടത്തില്‍പെട്ടു; മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി, അഞ്ചുപേര്‍ക്ക് വേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കി

എട്ടംഗ സംഘത്തിലെ ഒരാളുടെ ജന്മദിനം ആഘോഷിക്കാനാണ് യുവാക്കള്‍ ബോട്ട് യാത്ര നടത്തിയത്. ആഘോഷനിമിഷങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് വൈകാതെ തന്നെ സംഘം അപകടത്തില്‍പെടുകയായിരുന്നു. 20നും 25നും മധ്യേ പ്രായമുള്ളവരാണ് അപകടത്തില്‍പെട്ടവരെല്ലാം. വീഡിയോയും സെല്‍ഫികളും എടുക്കുന്ന തിരക്കിനിടെ ഇവര്‍ കയറിയ ചെറിയ വള്ളം നിയന്ത്രണംവിട്ട് മറിയുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം.

ദേശീയ ദുരന്ത നിവാരണ സേനയും മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. എട്ടു വിദ്യാര്‍ത്ഥികളും മൂന്നു ബോട്ട് മാനുമായിരുന്നു അപകടം നടന്ന ബോട്ടിലുണ്ടായിരുന്നതെന്നാണ് വിവരം.

Also Read:
ക്ഷേത്ര കവര്‍ച്ചാക്കേസില്‍ അന്വേഷണം ഊര്‍ജിതം; കവര്‍ച്ചക്കാരുടേതെന്ന് സംശയിക്കുന്ന നാല് വിരലടയാളങ്ങള്‍ ലഭിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Moments After Facebook Post, 8 On Picnic Near Nagpur Feared Drowned, News, Dead Body, Police, Facebook, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia