Died During Abortion | 'ലൈംഗികപീഡനത്തിനിരയായ 22 കാരി നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനിടെ മരിച്ചു'; ഡോക്ടര്‍ ഉള്‍പെടെ 4 പേര്‍ക്കെതിരെ കേസ്, 2 പേര്‍ അറസ്റ്റില്‍

 


ADVERTISEMENT


ലക്‌നൗ: (www.kvartha.com) ലൈംഗികപീഡനത്തിനിരയായ 22 കാരി നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനിടെ മരിച്ചതായി പൊലീസ്. ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. സംഭവത്തില്‍ 28 കാരനും ഡോക്ടറും ഉള്‍പെടെ നാല് പേര്‍ക്കെതിരെ കേസെടുത്തു. രണ്ടു പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
Aster_MIMS

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വാരാണസിയിലെ ചോലാപൂരിലാണ് സംഭവം. പെണ്‍കുട്ടി അമ്മാവന്റെ വീട്ടില്‍ താമസിച്ച് പഠിച്ച് വരികയായിരുന്നു. ഇതിനിടെയാണ് യുവാവുമായി അടുപ്പത്തിലായത്. ഇഷ്ടം മുതലെടുത്ത് ഏറെ നാളായി പ്രതി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് വരികയായിരുന്നു. 

Died During Abortion | 'ലൈംഗികപീഡനത്തിനിരയായ 22 കാരി നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനിടെ മരിച്ചു'; ഡോക്ടര്‍ ഉള്‍പെടെ 4 പേര്‍ക്കെതിരെ കേസ്, 2 പേര്‍ അറസ്റ്റില്‍


വിദ്യാര്‍ഥിനി ഗര്‍ഭിണിയായതോടെ ഗര്‍ഭച്ഛിദ്രം നടത്താനായി നവപുരയിലെ ഗണേഷ് ലക്ഷ്മി ആശുപത്രിയില്‍ എത്തി. അഞ്ച് മാസം ഗര്‍ഭിണിയായ യുവതിയെ, യുവാവ് ആശുപത്രിയിലെത്തിച്ച് ബലം പ്രയോഗിച്ച് അലസിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഗര്‍ഭച്ഛിദ്രത്തിനിടെ വിദ്യാര്‍ഥി മരിക്കുകയും ചെയ്തു.

വിവരമറിഞ്ഞ് പ്രതി ഓടിരക്ഷപ്പെടാന്‍ തുടങ്ങിയതോടെ ആളുകള്‍ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍, പ്രതികളായ പ്രദുമ്ന യാദവ്, അനുരാഗ് ചൗബെ, ആശുപത്രി ഓപറേറ്റര്‍ ഷീല പട്ടേല്‍, ഡോ. ലാലന്‍ പട്ടേല്‍ എന്നിവര്‍ക്കെതിരെയാണ് കേസ് രെജിസ്റ്റര്‍ ചെയ്തത്. 

Keywords:  News,National,India,Lucknow,Uttar Pradesh,Molestation,died, Police,Arrested,Case, Molestation Victim, 22, Dies During Forced Abortion: UP Police
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia