Arrested | സുഹൃത്തിന്റെ 14കാരിയായ മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ മുതിര്‍ന്ന സര്‍കാര്‍ ഉദ്യോഗസ്ഥനും കൂട്ടുനിന്ന ഭാര്യയും അറസ്റ്റില്‍; 'കടുത്ത മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് നിരവധി തവണ'

 


ന്യൂഡെല്‍ഹി: (www.kvartha.com) സുഹൃത്തിന്റെ 14കാരിയായ മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ മുതിര്‍ന്ന സര്‍കാര്‍ ഉദ്യോഗസ്ഥനും പീഡനത്തിന് കൂട്ടുനിന്ന ഭാര്യയും അറസ്റ്റില്‍. തുടര്‍ചയായ പീഡനങ്ങളെ തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് നിരവധി തവണയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. 2020 ഒക്ടോബര്‍ മുതല്‍ 2021 ഫെബ്രുവരി വരെ അഞ്ചു മാസത്തോളമാണ് പീഡനം നടന്നതെന്ന് പൊലീസ് പറഞ്ഞു. കേസില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനായ പ്രമോദയ് ഖാഖയും ഭാര്യയുമാണ് അറസ്റ്റിലായത്.

പെണ്‍കുട്ടി ഗര്‍ഭിണിയാകുകയും ഗര്‍ഭഛിദ്രത്തിന് ഖാഖയുടെ ഭാര്യ ഗുളിക നല്‍കുകയും ചെയ്തുവെന്നുമാണ് പൊലീസ് കേസ്. മകളുടെ ബുദ്ധിമുട്ട് കണ്ട് അമ്മയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ വച്ച് കൗണ്‍സിലര്‍മാര്‍ കുട്ടിയോടു സംസാരിച്ചതിനെ തുടര്‍ന്നാണ് പീഡന വിവരം കുട്ടി പുറത്തുപറഞ്ഞത്.

അച്ഛന്റെ സുഹൃത്തായ ഖാഖയെ കുട്ടി 'മാമ' എന്നാണ് വിളിച്ചിരുന്നത്. ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ഓഗസ്റ്റ് 13ന് തന്നെ കേസ് രെജിസ്റ്റര്‍ ചെയ്തു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഒരാഴ്ചയായിരുന്നു അപ്പോള്‍. പോക്‌സോ കേസ് ഉള്‍പെടെ രെജിസ്റ്റര്‍ ചെയ്‌തെങ്കിലും എട്ടു ദിവസമായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. വിമര്‍ശനം അറിയിച്ച മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍ ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു.

പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തായിരുന്നു ഖാഖ. 2020ലാണ് പിതാവ് മരിക്കുന്നത്. പിന്നാലെ കുട്ടിയുടെ അമ്മ ഖാഖയുടെ ബുറാഡിയിലെ വീട്ടിലേക്ക് മകളെ അയയ്ക്കുകയായിരുന്നു. 2021 ജനുവരിയില്‍ പെണ്‍കുട്ടി അമ്മയ്‌ക്കൊപ്പം സ്വന്തം വീട്ടിലേക്കു പോയി. മജിസ്‌ട്രേറ്റിനു മൊഴി നല്‍കാനാകാത്ത അവസ്ഥയിലാണ് പെണ്‍കുട്ടിയെന്ന് പൊലീസ് എഫ് ഐ ആറില്‍ പറയുന്നു. പെണ്‍കുട്ടിയുടെ സ്ഥിതി മെച്ചപ്പെട്ടാല്‍ ഉടന്‍ തന്നെ മൊഴിയെടുക്കാനാണ് പൊലീസിന്റെ പദ്ധതി.

Arrested | സുഹൃത്തിന്റെ 14കാരിയായ മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ മുതിര്‍ന്ന സര്‍കാര്‍ ഉദ്യോഗസ്ഥനും കൂട്ടുനിന്ന ഭാര്യയും അറസ്റ്റില്‍; 'കടുത്ത മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് നിരവധി തവണ'

ഖാഖയുടെ അറസ്റ്റ് ഉടന്‍ വേണമെന്ന് ആവശ്യപ്പെട്ട് ഡെല്‍ഹി പൊലീസിന് വനിതാ കമിഷന്‍ നോടിസ് അയച്ചിരുന്നു. ഡെല്‍ഹി വനിതാ ശിശു വികസന വിഭാഗത്തിന്റെ ഡെപ്യൂടി ഡയറക്ടറായിരുന്നു ഖാഖ. 'പെണ്‍മക്കളെ സംരക്ഷിക്കേണ്ട ചുമതലയില്‍ ഉള്ളവര്‍ അവരെ വേട്ടയാടിയാല്‍ ആ പെണ്‍കുട്ടികള്‍ എങ്ങോട്ടു പോകും?' എന്ന് എക്‌സ് പ്ലാറ്റ്‌ഫോമിലെഴുതിയ (ട്വിറ്റര്‍) കുറിപ്പില്‍ ഡെല്‍ഹി വനിതാ കമിഷന്‍ ചെയര്‍പഴ്‌സന്‍ സ്വാതി മാലിവാല്‍ ചോദിച്ചു. ആശുപത്രിയില്‍ ചെന്ന് പെണ്‍കുട്ടിയെ കാണാനുള്ള ശ്രമം പൊലീസ് തടഞ്ഞുവെന്നും സ്വാതി ആരോപിച്ചു.

Keywords:  Molestation: Senior Delhi Government Official and Wife Arrested, New Delhi, News, Police, Molestation, Arrest, Hospitalized, Criticized, Crime, Criminal Case, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia