ബധിരയായ പതിനൊന്നുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവം; നാലു പ്രതികള്‍ക്ക് മരണംവരെ തടവ്
Feb 4, 2020, 10:00 IST
ചെന്നൈ: (www.kvartha.com 04.02.2020) ബധിരയായ പതിനൊന്നുവയസ്സുകാരിയെ ഏഴുമാസത്തോളം പീഡിപ്പിച്ച സംഭവത്തില്‍ നാലുപേര്‍ക്ക് കോടതി മരണംവരെ തടവുശിക്ഷ വിധിച്ചു. കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികപരമായ കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന (പോക്സോ) കോടതി ജഡ്ജി ആര്‍ എന്‍ മഞ്ജുളയാണ് ശിക്ഷവിധിച്ചത്. ചെന്നൈ നഗരത്തിലെ അയനാവരത്ത് ആണ് കേസിനാസ്പദമായ സംഭവം.
കുറ്റക്കാരെന്നു കണ്ടെത്തിയ 15 പേരില്‍ ഒരാള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചെങ്കിലും ശിക്ഷാകാലയളവിനിടിയില്‍ ഇളവിന് അര്‍ഹതയുണ്ട്. മറ്റു പ്രതികളില്‍ ഒരാള്‍ക്ക് ഏഴുവര്‍ഷവും ഒന്‍പതുപേര്‍ക്ക് അഞ്ചുവര്‍ഷവും തടവുശിക്ഷ വിധിച്ചിട്ടുണ്ട്.
പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്ന അപാര്‍ട്ട്മെന്റിലെ ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍, സെക്യൂരിറ്റി ജീവനക്കാര്‍, പ്ലംബര്‍മാര്‍ തുടങ്ങിയവരാണ് പീഡനം നടത്തിയത്.
ഒന്നാം പ്രതിയായ രവികുമാര്‍ (56), സുരേഷ് (32), പളനി (40), അഭിഷേക് (23) എന്നിവര്‍ക്കാണ് മരണംവരെ ജീവപര്യന്തം തടവ് വിധിച്ചത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടെങ്കിലും രാജശേഖറിന് (40) ശിക്ഷാകാലാവധിയിളവിന് അപേക്ഷിക്കാനുള്ള അര്‍ഹതയുണ്ട്.
പ്രതികളില്‍ ഒരാളായ എറാള്‍ഡ് ബ്രോസിനാണ് (58) ഏഴുവര്‍ഷം തടവ്. സുകുമാരന്‍ (65), മുരുകേശ് (54), ഉമാപതി (42), പരമശിവം (60), ദീനദയാലന്‍ (50), ജയ്ഗണേശ് (23), രാജ (32), സൂര്യ (23), ജയരാമന്‍ (26) എന്നിവരെയാണ് അഞ്ചുവര്‍ഷം തടവിന് ശിക്ഷിച്ചത്.
കേസിലെ 17 പ്രതികളില്‍ ഒരാളായ ഗുണശേഖരനെ (55) വെറുതെവിട്ടിരുന്നു. ഇയാള്‍ക്കെതിരേയുള്ള കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി നിരീക്ഷിച്ചു. മറ്റൊരു പ്രതിയായ ബാബു (36) വിചാരണ പൂര്‍ത്തിയാകുന്നതിനുമുമ്പ് മരിച്ചു.
അപാര്‍ട്ട്മെന്റിലെ ലിഫ്റ്റ് ഓപ്പറേറ്റര്‍ രവികുമാര്‍ പെണ്‍കുട്ടിയുമായി സൗഹൃദമുണ്ടാക്കിയതിനുശേഷം പീഡിപ്പിക്കുകയും മറ്റുള്ളവര്‍ക്ക് കാഴ്ചവെക്കുകയുമായിരുന്നു. ബാലികയ്ക്ക് മയക്കുമരുന്ന് നല്‍കിയും കത്തികാട്ടി ഭയപ്പെടുത്തിയുമായിരുന്നു പീഡനം.
മാസങ്ങളായി നടത്തിയ പീഡനം പുറത്തറിയുന്നത് 2018 ജൂലായിലാണ്. കുട്ടി സഹോദരിയെ പീഡനവിവരം അറിയിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് അയനാവരം പോലീസ് കേസെടുക്കുകയായിരുന്നു. പിന്നീട് 2018 ജൂലായ് 18-ന് 25 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു. പിന്നീട് 17 പേര്‍ക്കെതിരേ കേസെടുത്തു.
Keywords: News, National, India, Channel, Molestation, Minor girls, Court, Case, Arrest, Punishment, Family, Molestation Attempt to Minor Girl

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.