പൊലീസിന്റെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്; ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതി വിവാഹം ചെയ്തു
May 11, 2021, 12:00 IST
കോട്ട: (www.kvartha.com 11.05.2021) രാജസ്ഥാനിലെ കോട്ടയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതിയെ കൊണ്ട് വിവാഹം കഴിപ്പിച്ച് കേസ് ഒത്തുതീര്‍പ്പാക്കിയതായി റിപോര്‍ട്. കേസ് ഒത്തു തീര്‍പ്പാക്കാന്‍ പൊലീസ് മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. തുടര്‍ന്നാണ് ഇരുവരുടെയും വിവാഹം തീരുമാനിച്ചത്. പൊലീസിന്റെ മധ്യസ്ഥതയിലാണ് പ്രതി പെണ്‍കുട്ടിയെ വിവാഹം കഴിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
ഒരു മാസം മുമ്പാണ് പ്രതി തന്നെ ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി പെണ്‍കുട്ടി രംഗത്തെത്തിയത്. പ്രതിക്കെതിരെ ഐ പി സി 376 സെക്ഷന്‍ പ്രകാരമായിരുന്നു പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പെണ്‍കുട്ടി നല്‍കിയ പരാതി.
ഇതേത്തുടര്‍ന്നാണ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് രംഗത്തെത്തിയത്. പിന്നീട് പൊലീസ് മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടക്കുകയും തുടര്‍ന്ന് ഇരുവരെയും വിവാഹം കഴിപ്പിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
രാംഗഞ്ച് പൊലീസ് സ്റ്റേഷന് സമീപത്തെ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. പെണ്‍കുട്ടിയുടെ സഹോദരനും പ്രതിയുടെ പിതാവും വിവാഹത്തിനെത്തിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.