Complaint | പരാതി പരിഹാര പരിപാടിക്കിടെ സ്വയം തീകൊളുത്താന്‍ ശ്രമിച്ച് ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി
Nov 5, 2023, 13:06 IST
ലക് നൗ: (KVARTHA) പരാതി പരിഹാര പരിപാടിക്കിടെ സ്വയം തീകൊളുത്താന്‍ ശ്രമിച്ച് ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ശനിയാഴ്ചയാണ് സംഭവം. ബലാത്സംഗത്തിന് ഇരയായി ആറുമാസമായിട്ടും കേസിലെ പ്രതികളെ പിടികൂടാത്തതിനാലാണ് പെണ്‍കുട്ടി തീകൊളുത്താന്‍ ശ്രമിച്ചതെന്ന് ദൃക് സാക്ഷികള്‍ പറയുന്നു.
സര്‍ധാനയിലെ 'സമ്പൂര്‍ണ സമാധാന് ദിവസ്' എന്ന പരിപാടിക്ക് എത്തിയതായിരുന്നു പെണ്‍കുട്ടിയും കുടുംബവും. ബലാത്സംഗക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി തീകൊളുത്താന്‍ ശ്രമിച്ചതായി സീനിയര്‍ പൊലീസ് സൂപ്രണ്ട് രോഹിത് സിങ് സജ്വാന്‍ പറഞ്ഞു.

കേസില്‍ ഉചിതമായ നടപടിയെടുക്കുമെന്ന് അവര്‍ക്ക് ഉറപ്പുനല്‍കിയതായും അദ്ദേഹം പറഞ്ഞു. ആറുമാസം മുമ്പാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. അന്ന് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഗ്രാമത്തിലെ തന്നെ ഒരു പുരുഷനെതിരെയാണ് പരാതി നല്‍കിയത്. എന്നാല്‍ അന്വേഷണത്തില്‍ സംഭവസമയത്ത് പ്രതി സ്ഥലത്തുണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു. വിഷയം സരൂര്‍പൂര്‍ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടതാണെന്നും ഇക്കാര്യത്തില്‍ അടിയന്തര നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Keywords: Molest Survivor & Her Family Attempt Self-Immolation In Meerut, Demand Action Against Accused; Visuals Surface, UP, News, Molest Survivor, Police, Complaint, Probe, Accused, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.