Parole | ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന് 40 ദിവസത്തെ പരോള്‍
Jan 21, 2023, 16:45 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com) ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന് വീണ്ടും പരോള്‍ ലഭിച്ചു. 40 ദിവസത്തെ പരോളാണ് അനുവദിച്ചതെന്ന് ഹരിയാന ജയില്‍ മന്ത്രി രഞ്ജിത് സിങ് ചൗതാല പറഞ്ഞു.
ആശ്രമത്തിലെ രണ്ട് അന്തേവാസിനികളെ ബലാത്സംഗം ചെയ്തെന്ന കുറ്റത്തിന് 20 വര്‍ഷം തടവുശിക്ഷ അനുഭവിക്കുകയാണ് ഗുര്‍മീത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 14നും ഇയാള്‍ക്ക് പരോള്‍ അനുവദിച്ചിരുന്നു. പരോളിനെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നു.
ജനുവരി 25 ന് നടക്കുന്ന ദേര മുന്‍ മേധാവി ഷാ സത്നം സിങ്ങിന്റെ ജന്മദിന പരിപാടിയിലും ദേരാ മേധാവി പങ്കെടുക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ പരോള്‍ കാലയളവില്‍ ഇയാള്‍ യുപിയിലെ ബര്‍ണാവ ആശ്രമത്തില്‍ നിരവധി ഓണ്‍ലൈന്‍ 'സത്സംഗങ്ങള്‍' നടത്തി. ഇതില്‍ ചില ഹരിയാനയിലെ ബിജെപി നേതാക്കളും പങ്കെടുത്തു.
Keywords: Molest Convict Ram Rahim Gets 40-Day Parole, 2 Months After Last One, Mumbai, News, Molestation, Jail, Criticism, National.
മൂന്നുമാസത്തിനു ശേഷം രണ്ടാം തവണയാണ് ഗുര്‍മീതിന് പരോള്‍ അനുവദിക്കുന്നത്. തുടര്‍ചയായി പരോള്‍ അനുവദിക്കുന്നതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. 1948ല്‍ മസ്താ ബലോചിസ്താനി ആരംഭിച്ച ആത്മീയ സംഘടന ദേര സച സൗദയുടെ തലവനാണ് 56കാരനായ ഗുര്‍മീത് സിങ്. പരോള്‍ അനുവദിച്ചതോടെ ഗുര്‍മീത് ജയിലില്‍ നിന്ന് പുറത്തിറങ്ങി.
ആശ്രമത്തിലെ രണ്ട് അന്തേവാസിനികളെ ബലാത്സംഗം ചെയ്തെന്ന കുറ്റത്തിന് 20 വര്‍ഷം തടവുശിക്ഷ അനുഭവിക്കുകയാണ് ഗുര്‍മീത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 14നും ഇയാള്‍ക്ക് പരോള്‍ അനുവദിച്ചിരുന്നു. പരോളിനെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നു.
ജനുവരി 25 ന് നടക്കുന്ന ദേര മുന്‍ മേധാവി ഷാ സത്നം സിങ്ങിന്റെ ജന്മദിന പരിപാടിയിലും ദേരാ മേധാവി പങ്കെടുക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ പരോള്‍ കാലയളവില്‍ ഇയാള്‍ യുപിയിലെ ബര്‍ണാവ ആശ്രമത്തില്‍ നിരവധി ഓണ്‍ലൈന്‍ 'സത്സംഗങ്ങള്‍' നടത്തി. ഇതില്‍ ചില ഹരിയാനയിലെ ബിജെപി നേതാക്കളും പങ്കെടുത്തു.
Keywords: Molest Convict Ram Rahim Gets 40-Day Parole, 2 Months After Last One, Mumbai, News, Molestation, Jail, Criticism, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.