SWISS-TOWER 24/07/2023

Mohan Yadav | മധ്യപ്രദേശിൽ ബിജെപി സർപ്രൈസ്; മോഹൻ യാദവ് പുതിയ മുഖ്യമന്ത്രിയാകും

 


ഭോപ്പാൽ: (KVARTHA) മധ്യപ്രദേശിൽ ബിജെപിയുടെ സർപ്രൈസ്. മോഹൻ യാദവ് പുതിയ മുഖ്യമന്ത്രിയാകും. ഊഹാപോഹങ്ങളെല്ലാം അസ്ഥാനത്താക്കിയാണ് മോഹൻ യാദവിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്. ശിവരാജ് സിംഗ് ചൗഹാന്റെ മുഖ്യമന്ത്രി കസേരയിൽ നിന്നുള്ള വിടവാങ്ങൽ കൂടിയായി മോഹൻ യാദവിന്റെ പേര് പ്രഖ്യാപനം. ജഗദീഷ് ദേവ്‌റ, രാജേഷ് ശുക്ല എന്നിവർ ഉപമുഖ്യമന്ത്രിമാരാകും. മുൻ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ നിയമസഭാ സ്പീക്കറാകും.  
Mohan Yadav | മധ്യപ്രദേശിൽ ബിജെപി സർപ്രൈസ്; മോഹൻ യാദവ് പുതിയ മുഖ്യമന്ത്രിയാകും

മൂന്നാം തവണയാണ് മോഹൻ യാദവ് എംഎൽഎ ആയത്. ദക്ഷിണ ഉജ്ജയിനിയിലെ എംഎൽഎയാണ്.
ശിവരാജ് സിംഗ് ചൗഹാൻ സർക്കാരിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 230 നിയമസഭാ സീറ്റുകളിൽ 163ലും ബിജെപി വിജയിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാർഥിയായി ഒരു നേതാവിന്റെയും പേര് ബിജെപി മുന്നോട്ട് വച്ചിരുന്നില്ല.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒമ്പതാം ദിവസമാണ് ബിജെപി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത്. തമ്മിൽ തല്ല് കാരണമാണ് മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാത്തതെന്ന് പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരുന്നു. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെയും മൂന്ന് നിരീക്ഷകരുടെയും സാന്നിധ്യത്തിൽ ചേർന്ന നിയമസഭ കക്ഷി യോഗത്തിലാണ് മോഹൻ യാദവിനെ തിരഞ്ഞെടുത്തത്. മധ്യപ്രദേശ് ഗുസ്തി അസോസിയേഷൻ പ്രസിഡണ്ട് കൂടിയാണ് ഇദ്ദേഹം.
Aster mims 04/11/2022

Keywords: National, National-News, Bhopal, Mohan Yadav, Chief Minister, Madhya Pradesh, Bjp, Surprise, Mohan Yadav is BJP's Chief Minister choice for Madhya Pradesh.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia