Mohammad Faizal | വധശ്രമ കേസില്‍ കുറ്റക്കാരനാണെന്ന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് സ്ഥാനം തിരികെ ലഭിക്കും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) വധശ്രമ കേസില്‍ കുറ്റക്കാരനാണെന്ന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ ലോക് സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് സ്ഥാനം തിരികെ ലഭിക്കും. ജസ്റ്റിസ് ഹൃഷികേശ് റോയ് അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.

Mohammad Faizal | വധശ്രമ കേസില്‍ കുറ്റക്കാരനാണെന്ന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് സ്ഥാനം തിരികെ ലഭിക്കും

ലക്ഷദ്വീപ് സര്‍കാരിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെയാണ് ഫൈസലിന് എംപി സ്ഥാനം തിരികെ ലഭിക്കാനുള്ള സാഹചര്യം ഉണ്ടായത്. ഫൈസലിന്റെ ഹര്‍ജിയില്‍ ലക്ഷദ്വീപ് സര്‍കാര്‍ ഉള്‍പെടെയുള്ള കേസിലെ എതിര്‍കക്ഷികള്‍ക്ക് സുപ്രീംകോടതി നോടീസ് അയക്കുകയും ചെയ്തു. നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനാണ് നോടീസില്‍ പറഞ്ഞിരിക്കുന്നത്.

വധശ്രമ കേസില്‍ ഫൈസലിനെതിരായ ശിക്ഷ ഹൈകോടതി സ്റ്റേ ചെയ്തെങ്കിലും കുറ്റക്കാരനാണെന്നത് മരവിപ്പിച്ചിരുന്നില്ല. കുറ്റക്കാരനാണെന്ന കണ്ടെത്തല്‍ മരവിപ്പിക്കാത്ത സാഹചര്യത്തിലാണ് ഫൈസലിന്റെ എംപി സ്ഥാനം ലോക്സഭാ സെക്രടേറിയറ്റ് അയോഗ്യമാക്കിയത്. കുറ്റക്കാരനാണെന്ന കണ്ടെത്തല്‍ സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ ഫൈസലിന്റെ അയോഗ്യത റദ്ദാക്കി ലോക്സഭാ സെക്രടേറിയറ്റ് പുതിയ വിജ്ഞാപനം ഇറക്കിയേക്കും.

സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍, അഭിഭാഷകന്‍ കെആര്‍ ശശിപ്രഭു എന്നിവരാണ് ഫൈസലിനുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്.

Keywords:  Mohammad Faizal reinstated as Lakshadweep MP, New Delhi, News, Mohammad Faizal, Lakshadweep M, Supreme Court, Justice, Notice, Politics, National News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script