Modi | രാഹുല്‍ ഗാന്ധിക്കെതിരെ പരോക്ഷ വിമര്‍ശനം: തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ചിലര്‍ നിരന്തരം ശ്രമിക്കുന്നു, ഇന്‍ഡ്യയ്ക്ക് അകത്തും പുറത്തുമുള്ളവരുടെ സഹായം ഇതിന് ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി

 


ഭോപാല്‍: (www.kvartha.com) കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ചിലര്‍ നിരന്തരം ശ്രമിക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇന്‍ഡ്യയ്ക്ക് അകത്തും പുറത്തുമുള്ളവരുടെ സഹായം ഇതിനു ലഭിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

ഭോപാല്‍-ഡെല്‍ഹി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ ഫ് ളാഗ് ഓഫ് ചെയ്ത ശേഷം റാണി കമലാപതി റെയില്‍വേ സ്റ്റേഷനില്‍ നടന്ന പൊതുസമ്മേളനം അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാഹുലിനെ ലോക് സഭയില്‍നിന്ന് അയോഗ്യനാക്കിയതിലും ഇക്കാര്യത്തില്‍ ജര്‍മന്‍ വിദേശകാര്യ വക്താവ് പ്രതികരിച്ചതിലും യുകെയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിലും കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പോരിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഇന്‍ഡ്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ ക്ഷണിക്കുകയാണെന്ന് ബിജെപി ആരോപിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ വാക്കുകള്‍:

2014 മുതല്‍ നമ്മുടെ രാജ്യത്ത് ചിലരുണ്ട്. പരസ്യമായി സംസാരിക്കുകയും മോദിയുടെ പ്രതിച്ഛായ തകര്‍ക്കുമെന്ന് ദൃഢനിശ്ചയം പ്രഖ്യാപിക്കുകയും ചെയ്ത ചിലര്‍. ഇതിനായി അവര്‍ വിവിധ ആളുകള്‍ക്ക് കരാര്‍ നല്‍കിയിട്ടുണ്ട്. ഇവരെ പിന്തുണയ്ക്കാന്‍ ചിലര്‍ രാജ്യത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്നു. ഈ ആളുകള്‍ തുടര്‍ചയായി മോദിയുടെ പ്രതിച്ഛായ നശിപ്പിക്കാനും കളങ്കപ്പെടുത്താനും ശ്രമിക്കുന്നു.

എന്നാല്‍ ഇന്‍ഡ്യയിലെ ദരിദ്രരും ഇടത്തരക്കാരും ആദിവാസികളും ദളിതരും പിന്നോക്കക്കാരും ഉള്‍പെടെ ഓരോ ഇന്‍ഡ്യക്കാരനും മോദിയുടെ സുരക്ഷാ കവചമായി മാറിയിരിക്കുന്നു. ഇത് അവരെ രോഷാകുലരാക്കുകയും പുതിയ തന്ത്രങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു.

അവരുടെ ഗൂഢാലോചനകള്‍ക്കിടയില്‍, ഓരോ രാജ്യക്കാരനും രാജ്യത്തിന്റെ വികസനത്തിലും രാഷ്ട്ര നിര്‍മാണത്തിലും ശ്രദ്ധ ചെലുത്തണം. മുന്‍ സര്‍കാരുകള്‍ വോട് ബാങ്ക് പ്രീണനത്തിന്റെ തിരക്കിലാണ്. എന്നാല്‍ എന്റെ സര്‍കാര്‍ ജനങ്ങളെ തൃപ്തിപ്പെടുത്തുന്ന തിരക്കിലാണ്. മുന്‍ സര്‍കാരുകള്‍ ഒരു കുടുംബത്തെ രാജ്യത്തെ പ്രഥമ കുടുംബമായി കണക്കാക്കി. പാവപ്പെട്ടവരെയും ഇടത്തരക്കാരെയും അവര്‍ അവഗണിച്ചു. എന്നും കോണ്‍ഗ്രസിന്റെ പേര് പരാമര്‍ശിക്കാതെ പ്രധാനമന്ത്രി പറഞ്ഞു.

Keywords: Some people have given 'supari' to dent my image with support from few inside and outside India: Modi, Madhya pradesh, News, Politics, Prime Minister, Narendra Modi, National.

Modi | രാഹുല്‍ ഗാന്ധിക്കെതിരെ പരോക്ഷ വിമര്‍ശനം: തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ചിലര്‍ നിരന്തരം ശ്രമിക്കുന്നു, ഇന്‍ഡ്യയ്ക്ക് അകത്തും പുറത്തുമുള്ളവരുടെ സഹായം ഇതിന് ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia