രാജ്യത്ത് ബി ജെ പി തരംഗം: കോണ്‍ഗ്രസ് പരാജയത്തിലേക്ക്

 


ADVERTISEMENT

ഡെല്‍ഹി: (www.kvartha.com 16.05.2014)  16 ാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം അറിവായി തുടങ്ങിയപ്പോള്‍ രാജ്യത്ത് ബി.ജെ.പി തരംഗമാണ് കാണാന്‍ കഴിയുന്നത്. കോണ്‍ഗ്രസ് കനത്ത പരാജയത്തിലേക്കും.

ബി ജെ പിയുടെ  പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ  നരേന്ദ്ര മോഡി വഡോദരയില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. മൂന്നുലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മധുസൂദന്‍ മിസ്ത്രിയെ മോഡി പരാജയപ്പെടുത്തിയത്. മോഡി മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലമായ വാരണാസിയിലും ബി ജെ പിക്ക് വിജയ പ്രതീക്ഷയാണ് ഉള്ളത്.

അമേഠിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി മൂന്നാം സ്ഥാനത്തു നിന്നും ഇപ്പോള്‍ കുറഞ്ഞ വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ് പരാജയപ്പെടുമെന്ന് ബോധ്യമായതോടെ നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി കഴിഞ്ഞു. പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് വരണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ രംഗത്തെത്തി കഴിഞ്ഞു.

രാജ്യത്ത് ബി ജെ പി തരംഗം: കോണ്‍ഗ്രസ് പരാജയത്തിലേക്ക്കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ അമേഠിയില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയും ടെലിവിഷന്‍അവതാരകയുമായ സ്മൃതി ഇറാനിയാണ് രാഹുലിന്റെ കടുത്ത എതിരാളി.

ഫലം അറിവായി തുടങ്ങിയതോടെ ബി ജെ പി ഒറ്റയ്ക്ക് ഭരിക്കുമെന്ന നിലയില്‍ എത്തിനില്‍ക്കുന്നു. 272 സീറ്റുകളില്‍ ബി ജെ പി മുന്നിലാണ്. 300 ല്‍ അധികം സീറ്റുകളില്‍ എന്‍ ഡി എ ലീഡു ചെയ്യുന്നുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  New Delhi, Narendra Modi, Prime Minister, Chief Minister, Rahul Gandhi, Congress, BJP, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia