SWISS-TOWER 24/07/2023

Rahul Gandhi | മാപ്പു പറയാന്‍ കൂട്ടാക്കിയിട്ടില്ലെന്നും രാഹുല്‍ അഹങ്കാരിയാണെന്നും പൂര്‍ണേശ് മോദി; പ്രസംഗത്തില്‍ നിന്ന് ചില വാക്കുകള്‍ അടര്‍ത്തി മാറ്റി വ്യാഖ്യാനിച്ചുവെന്ന് ചീമ; കോണ്‍ഗ്രസ് നേതാവിനെ അയോഗ്യനാക്കിയ കേസില്‍ വിധി 20ന്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) അപകീര്‍ത്തിക്കേസില്‍ രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ച സൂറത്ത് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ അപേക്ഷയില്‍ സെഷന്‍സ് കോടതി ഈ മാസം 20നു വിധി പറയും. രാവിലെ മുതല്‍ വിശദമായ വാദം കേട്ട കോടതി അപേക്ഷ വിധി പറയാനായി മാറ്റുകയായിരുന്നു.

അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി റോബിന്‍ മൊഗ്രെയാണ് കേസ് പരിഗണിക്കുന്നത്. സ്റ്റേ ഉത്തരവുണ്ടായില്ലെങ്കില്‍ രാഹുലിന്റെ അയോഗ്യത തുടരും. അങ്ങനെ വന്നാല്‍, വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വരും. പ്രിയങ്ക ഗാന്ധിയെ കളത്തിലിറക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.

മജിസ്‌ട്രേറ്റ് കോടതി മാര്‍ച് 23ന് രണ്ടു വര്‍ഷം തടവുശിക്ഷ വിധിക്കുമ്പോള്‍ അപീലിനായി 30 ദിവസത്തെ സാവകാശം നല്‍കിയിരുന്നു. ഈ സമയപരിധി വരെ കാക്കാനാണ് നിലവില്‍ തിരഞ്ഞെടുപ്പു കമിഷന്റെ തീരുമാനം. അതേസമയം, സ്റ്റേ അനുവദിക്കപ്പെട്ടാല്‍ രാഹുലിന്റെ ലോക്‌സഭാംഗത്വം പുന:സ്ഥാപിക്കപ്പെടും.
Aster mims 04/11/2022

പരാതിക്കാരനായ പൂര്‍ണേശ് മോദിക്കു വേണ്ടി ഹാജരായ ഹര്‍ഷിത് തോലിയ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ സമയം ആവശ്യപ്പെട്ടു. ഇതിനെ രാഹുലിന്റെ അഭിഭാഷകന്‍ ആര്‍എസ് ചീമ കോടതിയില്‍ എതിര്‍ത്തു.

സ്റ്റേ അനുവദിക്കാന്‍ കഴിയാത്തവിധം ഗുരുതര കുറ്റമല്ല രാഹുലിന്റെ പേരിലുള്ളതെന്നും സ്റ്റേ നല്‍കാനുള്ള വിവേചനാധികാരം കോടതി ഉപയോഗിക്കണമെന്നും ആര്‍ എസ് ചീമ വാദിച്ചു. പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിനാണ് രാഹുല്‍ഗാന്ധിക്കെതിരെ കേസെടുത്തത്.

പ്രസംഗം വീണ്ടും പരിശോധിക്കണമെന്നും പ്രസംഗത്തില്‍ നിന്ന് ചില വാക്കുകള്‍ അടര്‍ത്തി മാറ്റി വ്യാഖ്യാനിച്ചുവെന്നും ചീമ കോടതിയില്‍ പറഞ്ഞു. പരാമര്‍ശം മൂലം ബുദ്ധിമുട്ടുണ്ടായ ആളാണ് പരാതി നല്‍കേണ്ടതെന്നും പരാതിക്കാരന്റെ പശ്ചാത്തലം കോടതി പരിശോധിക്കണമെന്നും അഭിഭാഷകന്‍ അഭ്യര്‍ഥിച്ചു.

Rahul Gandhi | മാപ്പു പറയാന്‍ കൂട്ടാക്കിയിട്ടില്ലെന്നും രാഹുല്‍ അഹങ്കാരിയാണെന്നും പൂര്‍ണേശ് മോദി; പ്രസംഗത്തില്‍ നിന്ന് ചില വാക്കുകള്‍ അടര്‍ത്തി മാറ്റി വ്യാഖ്യാനിച്ചുവെന്ന് ചീമ; കോണ്‍ഗ്രസ് നേതാവിനെ അയോഗ്യനാക്കിയ കേസില്‍ വിധി 20ന്

എന്നാല്‍, രാഹുല്‍ മാപ്പു പറയാന്‍ കൂട്ടാക്കിയിട്ടില്ലെന്നും അഹങ്കാരിയാണെന്നുമെല്ലാമായിരുന്നു പൂര്‍ണേശ് മോദിയുടെ വാദം.

മോദി എന്നു പേരുള്ളവരെല്ലാം കള്ളന്‍മാരാണെന്നും നീരദ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നീ പേരുകള്‍ എടുത്തുപറഞ്ഞായിരുന്നു രാഹുലിന്റെ പരാമര്‍ശം. 2019 ല്‍ കര്‍ണാടകയിലെ കോലാറില്‍ ലോക് സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു രാഹുലിന്റെ പരാമര്‍ശം. ബിജെപി നേതാവ് പൂര്‍ണേശ് മോദിയാണ് ഇതിനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്.

Keywords:  'Modi surname' defamation case: Surat court to pronounce verdict on Rahul Gandhi's appeal against conviction on April 20, Defamation case, Rahul Gandhi, Priyanka Gandhi, New Delhi, News, Politics, Surat court, Karnataka, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia