Kejriwal | വഡോദരയില്‍ കേജ് രിവാളിനെ വരവേറ്റത് 'മോദി, മോദി' വിളികളുമായി

 


വഡോദര: (www.kvartha.com) ഡെല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ് രിവാളിനെ ടൗണ്‍ ഹാള്‍ പരിപാടിക്ക് മുന്നോടിയായി വഡോദര വിമാനത്താവളത്തില്‍ വരവേറ്റത് 'മോദി, മോദി' വിളികളോടെ.

Kejriwal | വഡോദരയില്‍ കേജ് രിവാളിനെ വരവേറ്റത് 'മോദി, മോദി' വിളികളുമായി

അരവിന്ദ് കേജ് രിവാള്‍ എയര്‍പോര്‍ട് ഗേറ്റിന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് കൂപ്പുകൈകളോടെ, പ്രധാനമന്ത്രിയുടെ പേര്‍ വിളിച്ച് ഒരു കൂട്ടം ആളുകള്‍ അദ്ദേഹത്തെ സ്വീകരിച്ചത്. തുടര്‍ന്ന് എഎപി നേതാവ് പൂച്ചെണ്ട് വാങ്ങി പരിപാടി നടക്കുന്ന സ്ഥലത്തേക്ക് പോയി.

ഒരു ദിവസത്തെ ഗുജറാത് സന്ദര്‍ശനത്തിനെത്തിയ അരവിന്ദ് കേജ് രിവാള്‍ വഡോദരയില്‍ ടൗണ്‍ ഹാള്‍ യോഗത്തില്‍ സംസാരിക്കും. ബിജെപി ഭരിക്കുന്ന ഗുജറാതില്‍ ഈ വര്‍ഷാവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ജനങ്ങളുമായി സംവദിക്കുന്നതിനായി കേജ് രിവാള്‍ സമീപകാലത്ത് ഒന്നിലധികം തവണ സംസ്ഥാനം സന്ദര്‍ശിച്ചിരുന്നു.

അടുത്ത കാലത്ത് ഗുജറാത് സന്ദര്‍ശിച്ചപ്പോള്‍, പ്രതിമാസം 300 യൂനിറ്റ് വരെ സൗജന്യ വൈദ്യുതി, സ്ത്രീകള്‍ക്കും തൊഴില്‍രഹിതരായ യുവാക്കള്‍ക്കും അലവന്‍സുകള്‍, സൗജന്യവും ഗുണമേന്മയുള്ളതുമായ ആരോഗ്യപരിരക്ഷയും വിദ്യാഭ്യാസവും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയുള്‍പെടെ നിരവധി വാഗ്ദാനങ്ങള്‍ കേജ് രിവാള്‍ പ്രഖ്യാപിച്ചിരുന്നു. .

 

Keywords: 'Modi, Modi' chants greet Kejriwal at Vadodara ahead of town hall event, Gujarat, News, Politics, Arvind Kejriwal, AAP, Airport, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia