Specialists | സ്വകാര്യ മേഖലയില്‍ നിന്നുള്ള 25 വിദഗ്ധര്‍ കൂടി കേന്ദ്ര സര്‍കാരിന്റെ സുപ്രധാന പദവികളിലേക്ക്; നിയമനം ലാറ്ററല്‍ എന്‍ട്രിവഴി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) സ്വകാര്യ മേഖലയില്‍ നിന്നുള്ള 25 വിദഗ്ധരെ കൂടി കേന്ദ്ര സര്‍കാരിന്റെ സുപ്രധാന പദവികളിലേക്ക് നിയമിക്കുന്നു. ലാറ്ററല്‍ എന്‍ട്രിവഴിയാണ് പുതിയ നിയമനം നടത്തുന്നത്. നിലവില്‍ ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ്, മറ്റ് ഗ്രൂപ് എ പദവികളിലുള്ളവര്‍ വഹിക്കുന്ന ചുമതലകളിലേക്കാണ് നിയമനം നടക്കുക.

നിലവില്‍ സ്വകാര്യ മേഖലയിലെ 38 സ്‌പെഷ്യലിസ്റ്റുകള്‍ ലാറ്ററല്‍ എന്‍ട്രിയിലൂടെ സര്‍കാര്‍ സ്ഥാപനങ്ങളില്‍ നിയമിതരായിട്ടുണ്ട്. ജോയിന്റ് സെക്രടറി പദവിയിലേക്ക് നിയമിതരായ രണ്ടുപേര്‍ മൂന്ന് വര്‍ഷത്തെ കാലാവധി പൂര്‍ത്തീകരിച്ചിട്ടുമുണ്ട്.

Specialists | സ്വകാര്യ മേഖലയില്‍ നിന്നുള്ള 25 വിദഗ്ധര്‍ കൂടി കേന്ദ്ര സര്‍കാരിന്റെ സുപ്രധാന പദവികളിലേക്ക്; നിയമനം ലാറ്ററല്‍ എന്‍ട്രിവഴി


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കാബിനറ്റിന്റെ നിയമന സമിതി (ACC) ആണ് വിവിധ കേന്ദ്ര സര്‍കാര്‍ വകുപ്പുകളിലേക്ക് സ്വകാര്യ മേഖലയിലെ വിദഗ്ധരുടെ നിയമനത്തിന് അംഗീകാരം നല്‍കിയത്. മൂന്ന് ജോയിന്റ് സെക്രടറിമാരുടെയും 22 ഡയറക്ടര്‍/ ഡെപ്യൂടി സെക്രടറിമാരുടെയും നിയമനങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്.

നയ രൂപീകരണത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്ന കേന്ദ്ര സര്‍കാര്‍ തസ്തികകളിലേക്ക് സ്വകാര്യ മേഖലയിലെ വിദഗ്ദ്ധരെ നിയമിക്കുന്ന രീതി കേന്ദ്ര പേഴ്‌സനല്‍ ആന്‍ഡ് ട്രെയിനിങ് മന്ത്രാലയം 2018-ല്‍ ആണ് ആരംഭിച്ചത്. യൂനിയന്‍ പബ്ലിക് സര്‍വീസ് കമീഷന്‍ നടത്തിയ റിക്രൂട്‌മെന്റില്‍ 2021 ഒക്ടോബറില്‍ മൂന്ന് ജോയിന്റ് സെക്രടറിമാര്‍, 19 ഡയറക്ടര്‍മാര്‍, ഒമ്പത് ഡെപ്യൂടി സെക്രടറിമാര്‍ എന്നിവരെ കേന്ദ്ര സര്‍കാര്‍ വകുപ്പകളിലേക്ക് ശുപാര്‍ശ ചെയ്തിരുന്നു.

Keywords:  Modi govt's fresh push to lateral entry: 25 private sector specialists to join key posts in Centre, New Delhi, News, Private sector specialists, Appointment, Politics, Lateral Entry, Officers, Joint secretaries, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia