ചാരപ്പണിക്ക് മോദി സർകാർ ഇസ്‌റാഈൽ കമ്പനിക്ക് 100 കോടി നൽകി; തുക കണ്ടെത്തിയത് ദേശീയ സുരക്ഷാ കൗൺസിൽ കള്ളക്കണക്കിൽ; ആരോപണവുമായി അഡ്വ. പ്രശാന്ത് ഭുഷൻ

 


സൂപ്പി വാണിമേൽ

(www.kvartha.com 23.07.2021) ഇൻഡ്യയിൽ ചാരപ്പണിക്ക് നരേന്ദ്ര മോദി സർകാർ ഇസ്‌റാഈൽ കമ്പനിക്ക് 100 കോടി രൂപ നൽകിയതായി സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭുഷൻ. ദേശീയ സുരക്ഷാ കൗൺസിൽ സെക്രടറിയറ്റിന്റെ ചെലവിൽ ഉൾപെടുത്തിയാണ് ഇത്രയും തുക കണ്ടെത്തിയതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇൻഡ്യയിലെ പ്രതിപക്ഷ നേതാക്കൾ, മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ, നിയമജ്ഞർ, വ്യവസായികൾ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരുടെ മൊബൈൽ ഫോണുകൾ ഇസ്‌റാഈൽ കമ്പനി ചോർത്തി എന്ന 'ദി വയർ ന്യൂസ്' പോർടൽ വെളിപ്പെടുത്തൽ ചർചയാവുന്ന സാഹചര്യത്തിലാണ് ഭുഷന്റെ ആരോപണം.

ചാരപ്പണിക്ക് മോദി സർകാർ ഇസ്‌റാഈൽ കമ്പനിക്ക് 100 കോടി നൽകി; തുക കണ്ടെത്തിയത് ദേശീയ സുരക്ഷാ കൗൺസിൽ കള്ളക്കണക്കിൽ; ആരോപണവുമായി അഡ്വ. പ്രശാന്ത് ഭുഷൻ

ദേശീയ സുരക്ഷാ കൗൺസിൽ സെക്രടറിയറ്റിന്റെ 2016-17 വർഷ ബജറ്റ് 33.17 കോടി രൂപയായിരുന്നു എന്ന് ഭുഷൻ ചൂണ്ടിക്കാട്ടി. ഇത് 81.03 കോടി രൂപയായി വർധിപ്പിച്ചു. വിനിയോഗിച്ചത് 39.09 കോടി രൂപ. എന്നാൽ 2017-18ൽ ഇത് 333 കോടിയായി. അനുവദിച്ചത് 168 കോടി. കൗൺസിൽ യഥാർഥത്തിൽ വിനിയോഗിച്ചതാവട്ടെ 61.18 കോടി രൂപയാണ്. 'സൈബർ സെക്യൂരിറ്റി ആർ ആൻഡ് ഡി' ഹെഡിലാണ് 300 കോടി ഉൾപെടുത്തിയിരുന്നത്. ഇസ്‌റാഈൽ ചാര സംഘടനയായ എൻ എസ് ഒവിന് 100 കോടിയാണ് നൽകിയത്. 2018-19ൽ 303.83 കോടി രൂപ അനുവദിച്ചത് 841.73 കോടിയായി ഉയർത്തി. 812.32 കോടിയാണ് വിനിയോഗിച്ചതെന്ന് ഭുഷൻ പറഞ്ഞു.

Keywords:  National, News, Politics, Political party, BJP, Narendra Modi, Israel, Twitter, Top-Headlines, India, Modi govt pays Rs 100 crore to Israeli company for espionage; The amount was found by the National Security Council in false figures; Adv. Prashant Bhushan.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia