മോഡി സർക്കാരിനിപ്പോൾ കിടപ്പറ വർത്തമാനങ്ങൾ കേട്ടിരിക്കാം; അമിത് ഷ രാജിവെക്കണം: പെഗാസസ് വിവാദത്തിൽ കോൺഗ്രസ്
Jul 19, 2021, 22:34 IST
ന്യൂഡെൽഹി: (www.kvartha.com 19.07.2021) പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ മോഡി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. ഇസ്രയേലി സ്പൈവെയറായ പെഗാസസ് ഉപയോഗിച്ച് കേന്ദ്ര സർകാർ പ്രതിപക്ഷ നേതാക്കളുടെയും കേന്ദ്രമന്ത്രിമാരുടെയും ഭരണഘടന തലപ്പത്തിരിക്കുന്നവരുടെയും ജേര്ണലിസ്റ്റുകളുടെയും ഫോൺ ചോർത്തുന്നുണ്ടെന്ന റിപോർട് പുറത്തുവന്നതിനെ തുടർന്നാണ് കോൺഗ്രസിന്റെ വിമർശനം. വിവാദത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷ രാജിവെക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി അന്വേഷണത്തിന് ഉത്തരവിടണമെന്നും കോൺഗ്രസ് പാർടി പുറത്തുവിട്ട പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഇസ്രയേലി സ്പൈവെയറായ പെഗാസസ് ഉപയോഗിച്ച് ചാര റാക്കറ്റ് ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും മോഡി സർക്കാരാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഇത് വിശ്വാസ വഞ്ചനയാണ്. ദേശ സുരക്ഷയ്ക്ക് ഭീഷണിയാണ്. ഇസ്രയേലി കമ്പനിക്ക് ദേശ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ചോർത്തിയ വിവരങ്ങൾ ഉപയോഗിക്കാനാകുമെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
പെഗാസസ് നിങ്ങളുടെ ഭാര്യയുടെയും മകളുടെയും ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. നിങ്ങൾ കിടപ്പ് മുറിയിലോ കക്കൂസിലോ ഏത് തരാം സംഭാഷണത്തിൽ ആണെങ്കിൽ പോലും മോഡി സർക്കാരിന് അത് കേൾക്കാൻ കഴിയുമെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജെവാല മുന്നറിയിപ്പ് നൽകി.
ദി വയറാണ് ആദ്യമായി വിവാദമായ പെഗാസസ് റിപോർട് ചെയ്തത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഇലക്ഷൻ സ്ട്രാറ്റജിസ്റ്റ് പ്രശാന്ത് കിഷോർ, പുതിയ ഐടി മന്ത്രി അശ്വിനി വൈഷ്ണവ് തുടങ്ങി നിരവധി പ്രമുഖരുടെ ഫോണുകൾ പെഗാസസ് ഉപയോഗിച്ച് കേന്ദ്രസർകാർ ചോർത്തുന്നുവെന്നായിരുന്നു റിപോർട്. രാഷ്ട്രീയ നേതാക്കളെ കൂടാതെ നാല്പതോളം ജേര്ണലിസ്റ്റുകളുടെ ഫോണുകളും ചോർത്തുന്നുണ്ട്.
SUMMARY: Explaining the functioning of the spyware and how it could affect people, Congress spokesperson Randeep Singh Surjewala cautioned that Pegasus could be installed in "your daughter or your wife's phone".
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.