യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷ പദവി വഹിക്കും; ഇന്‍ഡ്യയില്‍ നിന്നുള്ള ഒരു നേതാവ് സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നത് ഇത് ആദ്യമായി
Aug 1, 2021, 21:54 IST
ന്യൂഡെല്‍ഹി: (www.kvartha.com 01.08.2021) യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഓഗസ്റ്റ് മാസത്തെ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷത വഹിക്കും. ഇത് ആദ്യമായാണ് ഇന്‍ഡ്യയില്‍ നിന്നുള്ള ഒരു നേതാവ് സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നത്.
ഇന്‍ഡ്യയെ സംബന്ധിച്ച് വലിയ അംഗീകാരവും നേട്ടവുമാണ് ഇതെന്ന് ഐക്യരാഷ്ട്രസഭയിലെ രാജ്യത്ത് നിന്നുള്ള മുന്‍ സ്ഥിരം ക്ഷണിതാവായിരുന്ന സൈദ് അക്ബറുദ്ദീന്‍ പ്രതികരിച്ചു. നേതൃത്വം മുന്നില്‍ നിന്ന് നയിക്കുന്നതില്‍ തല്‍പരരാണെന്നത് ഇതിലൂടെ ചൂണ്ടിക്കാണിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം ജൂലൈ മാസത്തില്‍ ഫ്രാന്‍സാണ് അധ്യക്ഷ സ്ഥാനം അലങ്കരിച്ചിരുന്നത്.
ഇന്‍ഡ്യയ്ക്ക് സ്ഥാനം ലഭിച്ചതില്‍ ഇന്‍ഡ്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനായിന്‍ അഭിനന്ദനം അറിയിച്ചു. ലോകം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ ഇന്‍ഡ്യയുമായി സഹകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Keywords: Modi the first Indian PM to preside over UN Security Council meeting: Syed Akbaruddin, New Delhi, News, Protection, Meeting, Prime Minister, Narendra Modi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.