Found Dead | ഹോടെല്‍ മുറിയില്‍ 30 കാരിയായ മോഡല്‍ മരിച്ച നിലയില്‍; അന്വേഷണം
Sep 30, 2022, 08:51 IST
മുംബൈ: (www.kvartha.com) അന്ധേരി ഏരിയയിലെ ഹോടെല്‍ മുറിയില്‍ 30 കാരിയായ മോഡലിനെ മരിച്ച നിലയില്‍ കണ്ടെത്തി.
ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനമെന്നും സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
ബുധനാഴ്ച രാത്രി എട്ട് മണിയോടെ മോഡല്‍ ഹോടെലില്‍ ചെക്-ഇന്‍ ചെയ്യുകയും അത്താഴവും ഓര്‍ഡര്‍ ചെയ്യുകയും ചെയ്തതായി പൊലീസ് പറഞ്ഞു. വ്യാഴാഴ്ച ഹൗസ് കീപിംഗ് ജീവനക്കാര്‍ പലതവണ വിളിച്ചിട്ടും വാതില്‍ തുറന്നില്ല. ഇതേത്തുടര്‍ന്ന് ഹോടെല്‍ മാനേജര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഹോടെലിലെത്തി മുറി തുറന്നപ്പോള്‍ മോഡലിനെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
'ക്ഷമിക്കണം, ഇതിന് ആരും ഉത്തരവാദികളല്ല. എനിക്ക് സമാധാനം വേണം'- സമീപത്ത് നിന്ന് പൊലീസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. വെര്‍സോവ പൊലീസ് കേസെടുത്ത് മൃതദേഹം പോസ്റ്റ്‌മോര്‍ടത്തിന് അയച്ചു. അന്വേഷണം നടക്കുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.