Model Arrested | പരിശോധന ഒഴിവാക്കാന്‍ വസ്ത്രത്തിനുള്ളില്‍ തലയണവെച്ച് ഗര്‍ഭിണിയായി അഭിനയിച്ച് മയക്കുമരുന്ന് കടത്ത്' : മോഡലും സുഹൃത്തും അറസ്റ്റില്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) ഹിമാചല്‍ പ്രദേശില്‍നിന്ന് ഡെല്‍ഹിയിലേക്ക് മയക്കുമരുന്ന് കടത്തിയെന്ന കേസില്‍ മോഡലും പെണ്‍സുഹൃത്തും അറസ്റ്റില്‍. ഡെല്‍ഹിയില്‍ മോഡലായ ശുഭം മല്‍ഹോത്ര(25) സുഹൃത്ത് കീര്‍ത്തി(27) എന്നിവരാണ് ഡെല്‍ഹി പൊലീസിന്റെ അറസ്റ്റിലായത്. കഴിഞ്ഞദിവസമാണ് അറസ്റ്റ് നടന്നത്.

Model Arrested | പരിശോധന ഒഴിവാക്കാന്‍ വസ്ത്രത്തിനുള്ളില്‍ തലയണവെച്ച് ഗര്‍ഭിണിയായി അഭിനയിച്ച് മയക്കുമരുന്ന് കടത്ത്' : മോഡലും സുഹൃത്തും അറസ്റ്റില്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ഏകദേശം ഒരു കോടി രൂപയുടെ മയക്കുമരുന്നാണ് പ്രതികളില്‍നിന്ന് പിടിച്ചെടുത്തത്. ഡെല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കാണ് ഇവര്‍ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നത്. ഇതുസംബന്ധിച്ച് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് മോഡലായ യുവാവിലേക്ക് എത്തിയത്.

ശുഭം മല്‍ഹോത്ര ഹിമാചലില്‍നിന്ന് സ്ഥിരമായി മയക്കുമരുന്ന് കൊണ്ടുവരാറുണ്ടെന്നും ഇത്തരത്തില്‍ മയക്കുമരുന്ന് കൊണ്ടുവരാന്‍ ജൂലൈ 12-ാം തീയതി ഇയാള്‍ ഹിമാചലിലേക്ക് പോയെന്നുമുള്ള രഹസ്യ വിവരം ലഭിച്ചു. ഇതോടെയാണ് ഹിമാചലില്‍നിന്ന് ഡെല്‍ഹിയിലേക്ക് വരുന്നതിനിടെ പൊലീസ് ഇയാളെ കാര്‍ തടഞ്ഞ് പിടികൂടിയത്. കാറില്‍ ശുഭത്തിനൊപ്പം സുഹൃത്തായ കീര്‍ത്തിയും ഉണ്ടായിരുന്നു.

പൊലീസിനെ കണ്ട പ്രതികള്‍ ആദ്യം കാര്‍ നിര്‍ത്താതെ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇവരെ പിന്തുടര്‍ന്ന പൊലീസ് സംഘം ഡെല്‍ഹിയിലെ ഗുപ്ത ചൗകില്‍വെച്ച് ഇരുവരേയും പിടികൂടുകയായിരുന്നു.
മയക്കുമരുന്ന് കടത്തിനിടെ പൊലീസ് പരിശോധന ഒഴിവാക്കാനായാണ് പ്രതി യുവതിയെ ഒപ്പംകൂട്ടിയിരുന്നത്.

ഗര്‍ഭിണിയാണെന്ന് തെറ്റിദ്ധരിപ്പിക്കാനായി വസ്ത്രത്തിനുള്ളില്‍ തലയണവെച്ചാണ് കീര്‍ത്തി കാറില്‍ സഞ്ചരിക്കാറുള്ളത്. പൊലീസ് പരിശോധനകളില്‍നിന്ന് രക്ഷപ്പെടാനായിരുന്നു ഇത്തരമൊരു നാടകം നടത്തിയിരുന്നത്. കാറിലുള്ളത് ഗര്‍ഭിണിയാണെന്ന് കരുതി മിക്ക സ്ഥലങ്ങളിലും പൊലീസുകാര്‍ ഇവരുടെ വാഹനം പരിശോധിക്കാതെ കടത്തിവിടുകയായിരുന്നു പതിവ്.

Keywords: Model Arrested With Drugs Worth 1 Crore. He Operated In Delhi University', New Delhi, News, Arrested, Police, Drugs, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia