സുപ്രധാന വിധി; സേവന കുറവിന് മൊബൈൽ ഫോൺ ഉപഭോക്താക്കൾക്ക് ഉപഭോക്തൃ ഫോറത്തെ സമീപിക്കാമെന്ന് സുപ്രീം കോടതി; വോഡഫോൺ - ഐഡിയ സമർപിച്ച അപീൽ തള്ളി

 


ന്യൂഡെൽഹി: (www.kvartha.com 27.02.2022) ടെലികോം സേവനങ്ങളിൽ എന്തെങ്കിലും പോരായ്മ നേരിടുന്ന വ്യക്തിക്ക് കംപനിക്കെതിരായ പരാതിയുമായി നേരിട്ട് ഉപഭോക്തൃ ഫോറങ്ങളെ സമീപിക്കാമെന്ന് സുപ്രീം കോടതി. ടെലികോം കംപനികൾക്കെതിരായ ഉപഭോക്തൃ പരാതി ഉപഭോക്തൃ ഫോറം/കമീഷൻ മുമ്പാകെ നിലനിൽക്കുമെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത്, വിക്രം നാഥ് എന്നിവരടങ്ങിയ മൂന്ന് ജഡ്ജിമാരുടെ ബെഞ്ച് വിധിച്ചു.

 
സുപ്രധാന വിധി; സേവന കുറവിന് മൊബൈൽ ഫോൺ ഉപഭോക്താക്കൾക്ക് ഉപഭോക്തൃ ഫോറത്തെ സമീപിക്കാമെന്ന് സുപ്രീം കോടതി; വോഡഫോൺ - ഐഡിയ സമർപിച്ച അപീൽ തള്ളി



ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമീഷന്റെ (എൻസിഡിആർസി) ഉത്തരവിനെ ചോദ്യം ചെയ്ത് വോഡഫോൺ - ഐഡിയ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. 1885 ലെ നിയമത്തിലെ സെക്ഷൻ ഏഴ് ബി ബാധകമല്ലെന്ന എസ്‌സി‌ഡി‌ആർ‌സിയുടെ വീക്ഷണത്തെ ചോദ്യം ചെയ്താണ് കംപനി ഹർജി നൽകിയത്.

2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ സെക്ഷൻ 2(42)-ൽ അടങ്ങിയിരിക്കുന്ന നിർവചനം, പഴയ 1986-ലെ നിയമപ്രകാരം ഉപഭോക്തൃ ഫോറങ്ങളുടെ പരിധിയിൽ നിന്ന് ടെലികോം സേവനങ്ങളെ മാറ്റിനിർത്തിയെന്ന് അർഥമാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ടെലികോം സേവനങ്ങൾ ഉൾപെടെ എല്ലാ സേവനങ്ങളും മനസിലാക്കാൻ ഉപഭോക്തൃ സംരക്ഷണ നിയമം 1986-ലെ സെക്ഷൻ 2(ഒ)-ലെ സേവനത്തിന്റെ നിർവചനം മതിയെന്ന് ബെഞ്ച് പറഞ്ഞു.

Keywords: New Delhi, India, News, Top-Headlines, Court, Court Order, Supreme Court, Supreme Court of India, Telecom case, Judge, National, Mobile phone users can approach consumer forum for service deficiency: SC.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia