യുവാവിന്റെ മൂത്രാശയത്തില്‍ നിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് മൊബൈല്‍ ചാര്‍ജര്‍ കേബിള്‍; കേബിള്‍ അകത്ത് ചെന്നതെങ്ങനെയെന്ന് കേട്ട് ഞെട്ടി ഹോസ്പിറ്റല്‍ അധികൃതർ
Jun 6, 2020, 19:17 IST
ADVERTISEMENT
ഗുവാഹത്തി: (www.kvartha.com 06.06.2020) യുവാവിന്റെ മൂത്രാശയത്തില്‍ നിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് മൊബൈല്‍ ചാര്‍ജര്‍ കേബിള്‍. അസമിലാണ് സംഭവം. 30 വയസ്സുകാരനായ യുവാവ് ഹെഡ്‌ഫോണ്‍ കേബിള്‍ അറിയാതെ വയറ്റില്‍ പോയെന്ന് കള്ളം പറഞ്ഞ് ഡോക്ടറെ സമീപിക്കുകയായിരുന്നു. എന്നാല്‍ എക്‌സ് റേ പരിശോധന നടത്തിയപ്പോഴാണു യുവാവിന്റെ മൂത്രാശയത്തില്‍ മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ കണ്ടെത്തിയത്. ശാസ്ത്രകീയയിലൂടെ ഇതു പുറത്തെടുത്തതായി സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ വല്ലിയുള്‍ ഇസ്‌ലാം അറിയിച്ചു.
എന്നാല്‍ ഈ കേബിള്‍ ഇയാള്‍ ജനനേന്ദ്രിയം വഴിയാണ് അകത്തേക്ക് കയറ്റിയതെന്ന് ഡോക്ടര്‍ പറയുന്നു. ലൈംഗിക സുഖം ലഭിക്കുന്നതിനായാണ് ഇയാള്‍ ഇങ്ങനെ ചെയ്തതെന്നാണ് ഡോക്ടര്‍ പറയുന്നത്.
അതേസമയം യുവാവിന്റെ പേരുവിവരങ്ങള്‍ പുറത്തു വിടാന്‍ ഡോക്ടറോ ആശുപത്രി അധികൃതരോ തയ്യാറല്ല. ഇയാള്‍ ഇപ്പോള്‍ അസമിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Keywords: National, News, Youth, Hospital, Surgery, Doctor, Mobile, Assam, Mobile charger cord removed from Assami man's urinary bladder.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.