Attacked | തറാവീഹ് നിസ്‌കാരത്തിനിടെ വിശ്വാസികളെ ഒരു സംഘം ആക്രമിച്ചതായി പരാതി; 'ഇമാമിനും മര്‍ദനമേറ്റു'; പൊലീസ് കേസെടുത്തു

 


ഡെറാഡൂണ്‍: (www.kvartha.com) ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി ജില്ലയില്‍ തറാവീഹ് നിസ്‌കാരത്തിനിടെ ഒരു കൂട്ടം മുസ്ലീം പുരുഷന്മാരെ, ഹിന്ദുത്വ ആള്‍ക്കൂട്ടം ആക്രമിച്ചതായി പരാതി. ഇമാമിനും മര്‍ദനമേറ്റതായി റിപ്പോര്‍ട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഹിന്ദു ആധിപത്യ പ്രദേശമായ സര്‍ന കോത്തിയിലാണ് സംഭവം നടന്നതെന്ന് സ്‌ക്രോള്‍ ഡോട്ട് ഇന്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു അഭിഭാഷകന്റെ വീട്ടില്‍ വെച്ചായിരുന്നു തറാവീഹ് നടന്നത്. വലതുപക്ഷ സംഘടനയായ ബജ്റംഗ് ദളിലെ അംഗങ്ങളാണ് തങ്ങളെ ആക്രമിച്ചതെന്ന് അഭിഭാഷകന്‍ സഫര്‍ സിദ്ദീഖ് പറഞ്ഞു.

Attacked | തറാവീഹ് നിസ്‌കാരത്തിനിടെ വിശ്വാസികളെ ഒരു സംഘം ആക്രമിച്ചതായി പരാതി; 'ഇമാമിനും മര്‍ദനമേറ്റു'; പൊലീസ് കേസെടുത്തു

'ഏകദേശം 50-60 പേരുണ്ടായിരുന്നു. ഇമാമിനെ പോലും വെറുതെ വിട്ടില്ല. അവര്‍ എന്നെ തല്ലാന്‍ ശ്രമിച്ചപ്പോള്‍, ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ ഞാന്‍ അഭിഭാഷകനാണെന്ന് വിളിച്ചുപറഞ്ഞു. ഇത് കേട്ടതോടെ അവര്‍ പിന്മാറി', സിദ്ദീഖ് കൂട്ടിച്ചേര്‍ത്തു. പൊലീസിനും ജില്ലാ ഭരണകൂടത്തിനും സുരക്ഷ ഒരുക്കുന്നതില്‍ പോരായ്മ ഉണ്ടായെന്ന് കുറ്റപ്പെടുത്തിയ സിദ്ദീഖ് ആക്രമണ സമയത്ത് പൊലീസ് നിശബ്ദത പാലിച്ചുവെന്ന് ആരോപിച്ചു.


പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 147 (കലാപം), 323 (സ്വമേധയാ മുറിവേല്‍പ്പിക്കല്‍), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നിവ പ്രകാരം പൊലീസ് കേസെടുത്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുകയാണെന്ന് നൈനിറ്റാള്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് പങ്കജ് ഭട്ട് പറഞ്ഞു. ആക്രമണത്തിന് തൊട്ടുപിന്നാലെ നീതി ആവശ്യപ്പെട്ട് നിരവധി മുസ്ലീങ്ങള്‍ പൊലീസ് സ്റ്റേഷന് പുറത്ത് തടിച്ചുകൂടി.

Keywords: Uttarakhand, National, News, Muslims, Attack, Complaint, Police, Report, Advocate, Investigates, Police Station, Top-Headlines,  Mob stops believers from offering namaz in Uttarakhand's Haldwani, attacks Imam.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia